മനാമ: ബഹ്റൈനിലേക്ക് രണ്ട് കിലോയിലധികം കഞ്ചാവ് കടത്തിയ ഏഷ്യന്‍ യുവതിക്ക് 15 വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും. രണ്ട് കിലോയിലധികം കഞ്ചാവ് കടത്തിയതിനാണ് 27 വയസ്സുള്ള യുവതി പിടിയിലായത്. മയക്കുമരുന്ന് വിരുദ്ധ നിയമങ്ങള്‍ ലംഘിച്ച് കഞ്ചാവ് ഇറക്കുമതി ചെയ്തതിനും കൈവശം വെച്ചതിനുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.2025 ഒക്ടോബര്‍ നാലിന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. എക്സ്-റേ സ്ക്രീനിങ്ങില്‍ യുവതിയുടെ ബാഗിനുള്ളില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെതിനെ തുടര്‍ന്ന് തുറന്നുനോക്കുകയായിരുന്നു.സാമ്പത്തിക ലാഭത്തിനായാണ് പ്രതി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ആന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലില്‍, താന്‍ അറിഞ്ഞുകൊണ്ട് മയക്കുമരുന്ന് കടത്തിയതായി പ്രതി സമ്മതിച്ചു.തെളിവുകളുടെയും പ്രതിയുടെ കുറ്റസമ്മതത്തിന്റെയും അടിസ്ഥാനത്തില്‍ കോടതി എല്ലാ കുറ്റങ്ങള്‍ക്കും യുവതിയെ ശിക്ഷിക്കുകയും തടവ്, പിഴ, നാടുകടത്തല്‍, മയക്കുമരുന്ന് കണ്ടുകെട്ടല്‍ എന്നിവയുള്‍പ്പെടെ പരമാവധി ശിക്ഷകള്‍ വിധിക്കുകയും ചെയ്തു.The post ബഹ്റൈനിലേക്ക് കഞ്ചാവ് കടത്തിയ ഏഷ്യന് യുവതിക്ക് 15 വര്ഷം തടവ് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.