കോഴിക്കോട് തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ വടകര പൊലീസ് കേസടുത്തു. തിങ്കളാഴ്ചയായിരുന്നു ഒരു സംഘം യുവാവിനെ മർദ്ദിച്ചത്. വടകര കൽപ്പത്തൂർ സ്വദേശി 39 കാരനായ ഷബീറിനാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെത്തുടര്‍ന്നാണ് യുവാവിനെ ഒരു സംഘം അക്രമിച്ചത്. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ചുള്ള മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഗുഡ്സ് ഓട്ടോ ഡ്രൈവറാണ് മർദ്ദനമേറ്റ കൽപ്പത്തൂർ സ്വദേശി ഷബീർ. സംഭവത്തിൽ വടകര പൊലീസിൽ മർദ്ദനമേറ്റയാളുടെ സഹോദരൻ നൽകിയ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.Also read; കഴക്കൂട്ടത്തെ നാല് വയസുകാരൻ്റെ കൊലപാതകം; പ്രതിയെ റിമാൻഡ് ചെയ്തു15 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരല്‍,അക്രമിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മർദ്ദനത്തിന്റെ ദൃശ്യങ്ങളിൽ നിന്നും പ്രതികളേയും വ്യക്തമാണ്. യുവാവിൻ്റെ മൊഴിയും പുറത്ത് വന്ന ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.The post കോഴിക്കോട് ആൾക്കൂട്ട മർദ്ദനത്തിൽ 15 പേർക്കെതിരെ പൊലീസ് കേസ് എടുത്തു appeared first on Kairali News | Kairali News Live.