പുതുപ്രതീക്ഷകളും പുത്തൻ തുടക്കങ്ങളും എല്ലാവരുടെ ജീവിതത്തിലും ആശംസിച്ച് കൊണ്ട് ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം മമ്മൂക്ക. ‘പാട്രിയറ്റ്’ സിനിമയുടെ സെറ്റിലാണ് സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടി ക്രൂ അംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് പുതുവർഷം ആഘോഷമാക്കിയത്. ‘പാട്രിയറ്റിന്‍റെ’ സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ്, ചങ്ങനാശ്ശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ. ജിന്റോ മുരിയങ്കിരി തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു.ALSO READ; ഓട്ടോ ഡ്രൈവറിൽ നിന്ന് സിനിമാലോകത്തെ നായകനിലേക്ക്: ചാലക്കുടിയുടെ മുത്തായ കലാഭവൻ മണിയ്ക്ക് ഇന്ന് 55 -ാം പിറന്നാൾആരോഗ്യകാരണങ്ങളെ തുടർന്നുള്ള ചെറിയൊരു ഇടവേളക്ക് ശേഷം കളങ്കാവലുമായെത്തി മലയാളികളുടെ മനം കവർന്ന മമ്മൂക്ക, ഈ വർഷം ആരാധകർക്കൊരുക്കുന്ന സിനിമാ വിരുന്നിന്‍റെ പ്രധാന വിഭവമാകും ‘പാട്രിയറ്റ്’. മോഹൻലാലും മമ്മൂട്ടിയും പതിനേ‍ഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും ‘പാട്രിയറ്റി’നെ ആരാധക ഫേവറിറ്റ് ആക്കുന്നു. 2026 വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.The post ‘ഹാപ്പി ന്യൂ ഇയർ…’; സ്റ്റൈലിഷ് ലുക്കിൽ പുതുവത്സരാശംസകൾ നേർന്ന് മമ്മൂക്ക appeared first on Kairali News | Kairali News Live.