ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍; കപ്പുയർത്തി കണ്ണൂർ സർവകലാശാല

Wait 5 sec.

ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍ മത്സരത്തില്‍ കപ്പുയര്‍ത്തി കണ്ണൂര്‍ സര്‍വകലാശാല ടീം. ദക്ഷിണമേഖല അന്തര്‍ സർവകലാശാല ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായാണ് കണ്ണൂർ സർവകലാശാല കപ്പുയര്‍ത്തുന്നത്. കാലിക്കറ്റ് സര്‍വകലാശാലയെ തകര്‍ത്താണ് കണ്ണൂരിന്റെ ചരിത്ര നേട്ടം.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കാലിക്കറ്റിനെ തകര്‍ത്ത് കണ്ണൂര്‍ സര്‍വകലാശാല കപ്പില്‍ മുത്തമിട്ടത്. യു ജ്യോതിഷ്, കെ വി അശ്വിൻ, ടി വി പാർത്ഥിവ് എന്നിവരാണ് കണ്ണൂരിനായി കാലിക്കറ്റിന്റെ വല കുലുക്കിയത്.Also Read: വൈറ്റ് ബോൾ ആധിപത്യം: ഇതാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഈ വർഷത്തെ സമ്പൂർണ ഷെഡ്യൂൾകാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടന്ന ടൂര്‍ണമെന്റില്‍ കാലിക്കറ്റ് സര്‍വകലാശാല റണ്ണറപ്പായപ്പോള്‍. എംജി സർവകലാശാല മൂന്നാം സ്ഥാനം നേടി. നാലമത് ജോയ് സർവകലാശാല തമിഴ്നാടാണ്. 28 ടീമുകളാണ് ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോളില്‍ മാറ്റുരച്ചത്.News Summary: South Zone Inter-University Men’s Football Tournament Kannur University emerging as the champions for the first time in historyThe post ദക്ഷിണമേഖല അന്തര്‍ സർവകലാശാല പുരുഷ ഫുട്ബോള്‍; കപ്പുയർത്തി കണ്ണൂർ സർവകലാശാല appeared first on Kairali News | Kairali News Live.