പുതുവത്സാരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്‌ഫോടനം; പത്തിലധികം പേര്‍ കൊല്ലപ്പെട്ടു

Wait 5 sec.

ബേണ്‍  | പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലന്‍ഡിലെ റിസോര്‍ട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 100ലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ക്രാന്‍സ് മൊണ്ടാനയിലെ റിസോര്‍ട്ടിലെ ബാറില്‍ പ്രാദേശികസമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടന സമയത്ത് നൂറിലേറെ പേര്‍ ബാറിലുണ്ടായിരുന്നതായും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.സ്വിറ്റ്സര്‍ലന്‍ഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ക്രാന്‍സ് മൊണ്ടാന. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വക്താവ് പറഞ്ഞു.അതേ സമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലസ്വിറ്റ്സര്‍ലന്‍ഡിലെ ഫ്രഞ്ച് സംസാരിക്കുന്ന വാലെയ്‌സ് കന്റോണിലാണ് സ്‌ഫോടനമുണ്ടായ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.ബ്രിട്ടീഷ് വിനോദസഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമായ ഈ സ്ഥലം സ്‌കീയിംഗിനും ഗോള്‍ഫിനും ( പേരുകേട്ടതാണ്. ജനുവരി അവസാനത്തോടെ ഇവിടെ ലോകകപ്പ് സ്പീഡ് സ്‌കീയിംഗ് മത്സരം നടക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം.