ഫോണിന്റെ ടൈപ്പ് സി പോർട്ട് ഫോൺ ചാർജ് ചെയ്യാൻ മാത്രമുള്ള പോർട്ടായിട്ടാണ് എല്ലാവരും കരുതിയിരിക്കുക. എന്നാൽ സി പോർട്ടുകൾ ചാർജ് ചെയ്യാൻ മാത്രമുള്ളതല്ല. അതു കൊണ്ട് മറ്റു ചില ഉപയോഗങ്ങളും ഉണ്ട്. ഫോണിനെ ഒരു പവർബാങ്ക് ആക്കി മാറ്റാൻ സഹായിക്കുന്നത് മുതൽ ഫോണിനെ ലാപ്ടോപ് രീതിയിൽ വരെ ഉപയോഗിക്കാൻ വരെ സി പോർട്ട് സഹായകമാണ്.ഇയർബഡുകൾ പോലുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഫോൺ ഉപയോഗിച്ച് സാധിക്കും. സി ടു സി ടൈപ്പ് കേബിളുകൾ ഉണ്ടെങ്കിൽ അത്യാവശഘട്ടങ്ങളിൽ ഫോൺ ഉപയോഗിച്ച് ഇവ ചാർജ് ചെയ്യാൻ സാധിക്കും.Also Read: നോട്ട്ബുക്കും ഡംബെല്ലും കാപ്പിയും; 2026-നെ ഗൂഗിൾ വരവേൽക്കുന്നത് ഇങ്ങനെവളരെ വേഗം ഡാറ്റ മറ്റൊരു ഫോണിലേക്ക് മാറ്റാനും സി പോർട്ടുകൾ ഉപയോഗിച്ച് സാധിക്കും. ക്വിക്ക് ഷെയർ മുതലായ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡാറ്റ ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉള്ള സ്ലോ സി ടു സി ടൈപ്പ് കേബിളുകൾ ഉപയോഗിച്ച് ഡാറ്റ ഷെയർ ചെയ്യുമ്പോൾ നേരിടേണ്ടി വരില്ല.ടൈപ്പ്-സി പോർട്ടിന്റെ സഹായത്തോടെ ഫോണിനെ ഒരു ലാപ്ടോപ് പോലെയും ഉപയോഗിക്കാൻ സാധിക്കും. ടൈപ്പ് സി പോർട്ടിലേക്ക് ഒരു ബ്ലൂടൂത്ത് ഡോംഗിൾ കണക്ട് ചെയ്താൽ ഫോണിലേക്ക് കീബോർഡും മൗസും കണക്ട് ചെയ്യാൻ സാധിക്കും.Also Read: വാട്സാപ്പിൽ പുതുവത്സര സന്ദേശം അയക്കുന്നവരൊന്ന് ശ്രദ്ധിക്കണേ… പണികിട്ടും, പണം പോകുംഫോണിൽ നിന്ന് സിനിമയും മറ്റും ഡയറക്ട് സ്മാർട്ട് ടിവിയിലേക്ക് സ്ട്രീം ചെയ്യാൻ സാധിക്കും അതിനായി HDMI ടു ടൈപ്പ്-സി കേബിൾ ഉണ്ടെങ്കിൽ സാധിക്കും. ഇത് ഉപയോഗിച്ച് ഫോൺ ടിവിയുമായി കണക്ട് ചെയ്യുമ്പോൾ ഫോണിന്റെ സ്ക്രീൻ ടിവിയിൽ മിറർ ചെയ്തു ഉപയോഗിക്കാൻ സാധിക്കും.The post ടൈപ്പ്-സി പോർട്ട് ചാർജ് ചെയ്യാൻ മാത്രമല്ല; ഫോണിനെ പവർ ബാങ്ക് മുതൽ ലാപ്ടോപ് വരെയാക്കി മാറ്റാൻ അത് സഹായിക്കും appeared first on Kairali News | Kairali News Live.