പ്രഭാ മണ്ഡലത്തിലേയും വ്യാളി രൂപത്തിലേയും സ്വര്‍ണം കവര്‍ന്നു; ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി കണ്ടെത്തി

Wait 5 sec.

കൊല്ലം |  ശബരിമല ക്ഷേത്രത്തില്‍ നിന്നും കൂടുതല്‍ സ്വര്‍ണ്ണം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കട്ടിളയുടെ മുകള്‍പ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളില്‍ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വര്‍ണം കവര്‍ന്നു.ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപത്തിലെ ഉള്‍പ്പെടെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.സ്വര്‍ണക്കൊള്ള വളരെ ആസൂത്രിതമായണെന്നും അന്വേഷണ സംഘം കണ്ടെത്തി .കൊല്ലം കോടതിയില്‍ നല്‍കിയി റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചാണ് രാസലായനി ഉപയോഗിച്ച് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പിന്നീട് ഈ സ്വര്‍ണം ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരിക്ക് കൈമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12 ദ്വാരപാലക പാളികള്‍, 2 കട്ടിളപ്പാളികള്‍ എന്നിവയ്ക്ക് പുറമേയാണ് ഏഴു പാളികളിലുള്ള സ്വര്‍ണ്ണവും കവര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിലവില്‍ കണ്ടെടുത്തതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും എസ്ഐടി റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വിദഗ്ധരുടെ സഹായത്തോടെ, ശബരിമല ശ്രീകോവിലില്‍ പതിച്ച സ്വര്‍ണ്ണപാളികളില്‍ നിന്നും സാംപിള്‍ ശേഖരിച്ച് ശാസ്ത്രീയപരിശോധന നടത്താനായി തിരുവനന്തപുരം വിഎസ് എസ് സിയിലേക്ക് കോടതി മുഖാന്തരം അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ലഭിക്കാനായി കാത്തിരിക്കുകയാണെന്നും എസ്ഐടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.