നിരവധി മലയാളികൾ താമസിക്കുകയും ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന നഗരമാണ് ബംഗളുരു. ഐടി മേഖലയിലും, നഴ്സിങ് മേഖലയിലുമാണ് ബംഗളുരുവിൽ ധാരാളം മലയാളികൾ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നത്. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് കർണാടകയുടെ തലസ്ഥാനമായ ബംഗളുരുവിലക്ക് നിത്യേന ആയിരകണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. ബസുകളും ഫ്ലൈറ്റുകളും ഉണ്ടെങ്കിലും കൂടുതൽ പേർ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോകുന്ന ട്രെയിനുകൾ ഏതൊക്കെയെന്ന് നോക്കാം…ട്രെയിൻ നമ്പർ 16525 കന്യാകുമാരി-ബംഗളുരു ഐലൻഡ് എക്സ്പ്രസ്കന്യാകുമാരിയിനിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.35ന് തിരുവനന്തപുരത്ത് എത്തി 12.40ന് ബംഗളുരുവിലേക്ക് പുറപ്പെടും. പിറ്റേദിവസം രാവിലെ 7 മണിയോടെ ബംഗളുരുവിലെത്തും.2. ട്രെയിൻ നമ്പർ 12778 തിരുവനന്തപുരം നോർത്തി-ഹുബ്ബള്ളി എക്സ്പ്രസ്എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ഈ ട്രെയിൻ ബംഗളുരു റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് പോകില്ല. എന്നാൽ ബംഗളുരുവിൽ പോകേണ്ടവർക്ക് ഈ ട്രെയിനിൽ ബനാസ് വാഡിയിൽ ഇറങ്ങിയാൽ മതിയാകും. വെള്ളിയാഴ്ച പുലർച്ചെ 3.23ന് ആണ് ബനാസ് വാഡിയിൽ എത്തുന്നത്.3. ട്രെയിൻ നമ്പർ 16562 തിരുവനന്തപുരം നോർത്ത്-യശ്വന്ത്പുർ എസി എക്സ്പ്രസ്എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 12.50ന് പുറപ്പെടുന്ന ഈ ട്രെയിൻ ശനിയാഴ്ച 4.45ന് യശ്വന്ത്പുർ ജങ്ഷനിലെത്തിച്ചേരും.4. ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളുരു സ്പെഷ്യൽ ഫെയർ എസി സ്പെഷ്യൽഎല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്കുശേഷം 2.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.15ന് എസ്എംവിടി ബംഗളുരു സ്റ്റേഷനിലെത്തിച്ചേരും. സ്പെഷ്യൽ നിരക്കുള്ള ട്രെയിൻ ആയതിനാൽ സാധാരണ ഉള്ളിലും വളരെ ഉയർന്ന നിരക്കാണ് ഈ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി നൽകേണ്ടിവരുന്നത്. സ്പെഷ്യൽ ട്രെയിൻ ആയതിനാൽ, യാത്രയ്ക്ക് മുമ്പ് റെയിൽ വൺ-ഐആർസിടിസി-എൻടിഎസ്ഇ ആപ്പുകളിൽ ട്രെയിൻ സർവീസ് തുടരുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.5. ട്രെയിൻ നമ്പർ 06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളുരു സ്പെഷ്യൽ ഫെയർ എസി സ്പെഷ്യൽഎല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്കുശേഷം 3.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.30ന് എസ്എംവിടി ബംഗളുരു സ്റ്റേഷനിലെത്തിച്ചേരും. സ്പെഷ്യൽ നിരക്കുള്ള ട്രെയിൻ ആയതിനാൽ സാധാരണ ഉള്ളിലും വളരെ ഉയർന്ന നിരക്കാണ് ഈ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി നൽകേണ്ടിവരുന്നത്. സ്പെഷ്യൽ ട്രെയിൻ ആയതിനാൽ, യാത്രയ്ക്ക് മുമ്പ് റെയിൽ വൺ-ഐആർസിടിസി-എൻടിഎസ്ഇ ആപ്പുകളിൽ ട്രെയിൻ സർവീസ് തുടരുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.6. ട്രെയിൻ നമ്പർ 06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളുരു സ്പെഷ്യൽ ഫെയർ എസി സ്പെഷ്യൽഎല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്കുശേഷം 3.15ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.30ന് എസ്എംവിടി ബംഗളുരു സ്റ്റേഷനിലെത്തിച്ചേരും. സ്പെഷ്യൽ നിരക്കുള്ള ട്രെയിൻ ആയതിനാൽ സാധാരണ ഉള്ളിലും വളരെ ഉയർന്ന നിരക്കാണ് ഈ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യാനായി നൽകേണ്ടിവരുന്നത്. സ്പെഷ്യൽ ട്രെയിൻ ആയതിനാൽ, യാത്രയ്ക്ക് മുമ്പ് റെയിൽ വൺ-ഐആർസിടിസി-എൻടിഎസ്ഇ ആപ്പുകളിൽ ട്രെയിൻ സർവീസ് തുടരുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.7. ട്രെയിൻ നമ്പർ 16316 തിരുവനന്തപുരം നോർത്ത്-മൈസൂരു എക്സ്പ്രസ്എല്ലാ ദിവസവും വൈകിട്ട് 4.45ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 8.23ന് കെഎസ്ആർ ബംഗളുരു സിറ്റി ജങ്ഷനിൽ എത്തിച്ചേരും.Also Read- വേഗത്തിലും ദൂരത്തിലും മുന്നിൽ; 2 സെക്കൻഡിനുള്ളിൽ 700 കി.മി വേഗത്തിൽ കുതിക്കുന്ന സൂപ്പർകണ്ടെക്ടിങ് മാഗ്ലെവ് ട്രെയിൻ പരീക്ഷിച്ച് ചൈന8. ട്രെയിൻ നമ്പർ 12258 തിരുവനന്തപുരം നോർത്ത്-യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസ്തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ പിറ്റേദിവസം 8.28ന് ബനാസ് വാഡിയിലും 9.45ന് യശ്വന്ത്പുർ ജങ്ഷനിലും എത്തിച്ചേരും.9. ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബംഗളുരു ഹംസഫർ എക്സ്പ്രസ്എല്ലാ വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.05ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ഹംസഫർ എക്സ്പ്രസ് പിറ്റേദിവസം രാവിലെ 10 മണിയോടെ എസ്എംവിടി ബംഗളുരു സ്റ്റേഷനിൽ എത്തിച്ചേരും.The post തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോകാൻ 9 ട്രെയിനുകൾ; സമയക്രമം അറിയാം appeared first on Kairali News | Kairali News Live.