ടി20 ലോകകപ്പ് പ്രാഥമിക സ്ക്വാഡിൽ ജോഫ്ര ആർച്ചറിനെ ഉൾപ്പെടുത്തി ഇംഗ്ലണ്ട്

Wait 5 sec.

അടുത്ത വര്ഷം നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക സ്ക്വാഡിൽ സൂപ്പർതാരം ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി. ഫെബ്രുവരി–മാർച്ച് മാസങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. ഇതോടൊപ്പം അടുത്ത മാസം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു.ഇടത് വശത്തെ പേശിയിലെ പരിക്കിനെ തുടർന്ന് പുനരധിവാസത്തിലായതിനാൽ ആർച്ചർ ശ്രീലങ്കൻ പര്യടനത്തിൽ പങ്കെടുക്കില്ല. എന്നാൽ ലോകകപ്പ് പദ്ധതികളുടെ ഭാഗമായാണ് അദ്ദേഹത്തെ സ്ക്വാഡിൽ നിലനിർത്തിയിരിക്കുന്നത്. അതേസമയം, ജോശ് ടങിന് ആദ്യമായി ടി20 അന്താരാഷ്ട്ര ടീമിലേക്ക് വിളി ലഭിച്ചു. അദ്ദേഹം ലോകകപ്പ് പ്രാഥമിക സ്ക്വാഡിലും ശ്രീലങ്കൻ പര്യടന ടീമിലും ഇടം നേടി.Also Read: ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി; ആഷസിൽ നിന്ന് ജോഫ്ര അർച്ചർ പുറത്ത്ഹാരി ബ്രൂക്ക് നയിക്കുന്ന ടീമിൽ മുൻ ക്യാപ്റ്റൻ ജോസ് ബട്ട്ലറും ഉൾപ്പെടുന്നു. 2024 ലോകകപ്പ് ടീമിലെ എട്ട് താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. അതേസമയം, മൊയീൻ അലി, ജോണി ബെയർസ്റ്റോ, ലിയം ലിവിംഗ്‌സ്റ്റൺ, മാർക്ക് വുഡ് തുടങ്ങിയവർ ഇത്തവണ പുറത്തായി.ഏകദിന ടീമിൽ സാക് ക്രൗളി തിരിച്ചെത്തി. ശ്രീലങ്കൻ പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും നടക്കും. ജനുവരി 22 മുതൽ കൊളംബോയും കാൻഡിയുമാണ് വേദി. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഫെബ്രുവരി 8ന് മുംബൈയിൽ നേപ്പാളിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം.The post ടി20 ലോകകപ്പ് പ്രാഥമിക സ്ക്വാഡിൽ ജോഫ്ര ആർച്ചറിനെ ഉൾപ്പെടുത്തി ഇംഗ്ലണ്ട് appeared first on Kairali News | Kairali News Live.