കേരള യാത്രക്ക് കരുതലേകാന്‍ മര്‍കസ് എമര്‍ജന്‍സി മെഡിക്കല്‍ സംഘം

Wait 5 sec.

കാസര്‍കോട് | കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട്ട് നിന്ന് പ്രയാണമാരംഭിക്കുന്ന കേരളയാത്രക്ക് കരുതലേകാന്‍ സന്നദ്ധമായി മിഹ്റാസ്-മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിക്കല്‍ സംഘം. ഡോക്ടര്‍മാരും അനുബന്ധ ആരോഗ്യ പരിചാരകരും ഉള്‍ക്കൊള്ളുന്ന സംഘമാണ് യാത്രയുടെ ഭാഗമായി സദാസമയം സേവനം ചെയ്യുന്നത്.ആരോഗ്യ പരിശോധനകള്‍, ഫസ്റ്റ് എയ്ഡ് സൗകര്യം, ബി പി മോണിറ്ററിങ്, ബോഡി മാസ് (ബി എം ഐ) കാല്‍ക്കുലേഷന്‍, ലൈഫ്സ്റ്റൈല്‍ കെയര്‍ ഗൈഡന്‍സ് തുടങ്ങിയ സേവനങ്ങളുമായി യാത്രയിലുടനീളം മെഡിക്കല്‍ സംഘം കേരള യാത്രയെ അനുഗമിക്കും. കൂടാതെ, സഹായി-സാന്ത്വനം ആംബുലന്‍സും സംഘത്തിനൊപ്പം പ്രയാണം നടത്തുന്നുണ്ട്.മര്‍കസ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. യു മുജീബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഉവൈസ്, ഡോ. മുഹമ്മദ് അജ്മല്‍, അഫ്സല്‍ കോളിക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഫ്ളാഗ് ഓഫ് ചെയ്തു. നോളജ് സിറ്റി സി എ ഒ. അഡ്വ. തന്‍വീര്‍ ഉമര്‍, അഫ്സല്‍ കോയ, ഇബ്നു ബാസ്, പ്രൊഫ. ഇഫ്തിഖാറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.