നല്ല നാള്‍ മണ്ണിനായ് കരുതും ചിരി വിരിയാന്‍…

Wait 5 sec.

കണ്ണൂര്‍ | നല്ല നാള്‍ മണ്ണിനായ്കരുതും ചിരി വിരിയാന്‍ചില്ലു താര് വിണ്ണിനായ്തെളിയും തിരി വരയാന്‍തിരമാലപോലേ പടരാനായ്നെറി നാരു വേരുവിടരാനായ്…മൂന്നാം കേരളയാത്ര പ്രയാണം തുടരുമ്പോള്‍ ജനമനസ്സുകളില്‍ പടരുകയാണ് ഈ തീം സോംഗ്.ശാന്തി സുമങ്ങളുമായ്കാന്തപുരം വരവായ്…എന്നു തുടങ്ങുന്ന, 2012ല്‍ കേരളം ഏറ്റുപാടിയ കേരളയാത്രാ തീം സോംഗിന് ശേഷം ഈ ഗാനവും നാട് ഏറ്റെടുത്തുകഴിഞ്ഞു.സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പുതിയ തീം സോംഗ് വൈറലായി. കേരള മുസ്ലിം ജമാഅത്ത് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം ലോഞ്ച് ചെയ്തത്. കൊണ്ടോട്ടി ബുഖാരി കോളജ് അധ്യാപകന്‍ ബാസിത് ബുഖാരിയുടേതാണ് രചന. മഅ്ദിന്‍ വിദ്യാര്‍ഥി ഹാഫിള് അസദ് പൂക്കോട്ടൂരാണ് ആലപിച്ചത്.ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും സമസ്ത നൂറ് വര്‍ഷമായത്, എല്ലാവര്‍ക്കും ആശ്രയമായി വലിയ മരമായി മാറിയത്, കേരള മുസ്ലിം ജമാഅത്ത് പാശ്ചാത്തലം ഉള്‍പ്പെടെ തീം സോംഗില്‍ പ്രതിപാദിച്ചിരിക്കുന്നു. അനുപല്ലവിയില്‍ മാലിക് ദീനാറിനെയും കൂട്ടരെയും കേരളം സ്വീകരിച്ചതും സൗഹൃദപരമായി ഇടപെട്ടതും പരാമര്‍ശിക്കുന്നു.കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവര്‍ക്ക് എളുപ്പത്തില്‍ ഏറ്റുപാടാന്‍ കഴിയുന്ന രൂപത്തില്‍ ട്യൂണിനൊത്ത് വരികള്‍ എഴുതുകയായിരുന്നെന്ന് ബാസിത് ബുഖാരി പറഞ്ഞു. ആറ് വര്‍ഷം മുമ്പ് ബുഖാരി സ്റ്റുഡന്റ്സ് യുനിയന്‍ ഫെസ്റ്റിന് തീം സോംഗ് എഴുതിയാണ് ബാസിത് ബുഖാരി ഈ രംഗത്തെത്തിയത്. തുടര്‍ന്ന് ജില്ലാ സാഹിത്യോത്സവുകള്‍ക്ക് ഉള്‍പ്പെടെ തീം സോംഗ് എഴുതി. ഉസ്മാന്‍ സഖാഫി നെല്ലിക്കുത്തിന്റെയും അസ്മാ ബിയുടെയും മകനാണ് ബാസിത് ബുഖാരി. ഭാര്യയും നാല് മക്കളുമുണ്ട്.പത്ത് വര്‍ഷം മുമ്പ് റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ് വിന്നറാണ് ഹാഫിള് അസദ് പൂക്കോട്ടൂര്‍. എസ് എസ് എഫ് സാഹിത്യോത്സവില്‍ സംസ്ഥാന തലത്തില്‍ ജേതാവായിട്ടുണ്ട്. വേദികളില്‍ പാട്ടും ഖവാലിയും അവതരിപ്പിക്കുന്ന അസദ് ജി സി സി രാജ്യങ്ങളിലുള്‍പ്പെടെ പരിപാടിക്ക് പോയിട്ടുണ്ട്. പരേതനായ അബ്ദുല്ല ഹാജിയുടെയും നസീറയുടെയും മകനാണ് അസദ്.