ദീർഘകാല വരൾച്ചയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിൽ പെയ്ത മഴയിൽ വിവിധ പ്രവിശ്യകൾ വെള്ളത്തിനടിയിലായി. കനത്ത മഴയിലുണ്ടായ മിന്നൽ പ്രളയത്തിലാണ് 17 പേർ മരിച്ചത്. ഇതിന് പുറമെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും വീടുകളും കെട്ടിടങ്ങളുൾപ്പെടെ തകർന്ന് വീഴുകയും ചെയ്തു. ഹെറാത്ത് പ്രവിശ്യയിലെ കബ്കാൻ ജില്ലയിൽ വീടിന്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. രണ്ട് കുട്ടികളുൾപ്പെടെയാണ് ഈ അഞ്ച് പേർ.മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഏകദേശം 1,800 ഓളം കുടുംബങ്ങളെ പ്രളയം നേരിട്ട് ബാധിച്ചതായി അഫ്ഗാൻ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉൾനാടൻ ഗ്രാമങ്ങൾ പൂർണമായും ഒറ്റപ്പെട്ട് നിലയിലാണെന്നുമാണ് വിവരം. പ്രളയബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്.Also read; സ്വിറ്റ്സര്‍ലന്‍ഡിലെ റിസോർട്ടിലെ തീപിടിത്തം: മരണം 40 ആയി; 115 പേർക്ക് പരുക്ക്, മരണസംഖ്യ ഉയർന്നേക്കുംവരും ദിവസങ്ങളിൽ ഇനിയും മഴ തുടരുമെന്നാണ് അഫ്ഗാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിടുന്ന വിവരങ്ങൾ. ജനങ്ങളോട് ജാഗ്രാത പുലർത്താൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപരാപ്തതയിൽ എങ്ങനെ പ്രതിസന്ധി മറികടക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.The post കനത്ത മഴയിലും മിന്നൽ പ്രളയത്തിലും അഫ്ഗാനിസ്ഥാനിൽ 17 പേർ മരിച്ചു appeared first on Kairali News | Kairali News Live.