സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ടെലിഫോണിൽ വിളിച്ചു സംസാരിച്ചു.വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.ഗൾഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ചും സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.ഗൾഫ് സഹകരണ കൗൺസിലിലെ (GCC) കരുത്തുറ്റ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഈ ചർച്ച മേഖലയിലെ സമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ പ്രാധാന്യമുള്ളതാണ്.യമനിലെ നിയമപരമായ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നതായും സൗദിയുടെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷ ഖത്തറിന്റെ കൂടി സുരക്ഷയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.സൗദി അറേബ്യയും യു.എ.ഇയും പുറത്തിറക്കിയ പ്രസ്താവനകൾ മേഖലയുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനും മുൻഗണന നൽകുന്നതാണെന്ന് ഖത്തർ പ്രശംസിച്ചു.ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കാണുന്നതിന് ഖത്തർ മുൻപന്തിയിൽ ഉണ്ടാകുമെന്നും വിദേശമന്ത്രാലയം അറിയിച്ചു.The post സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഫോണിൽ വിളിച്ച് ഖത്തർ അമീർ ശൈഖ് തമീം appeared first on Arabian Malayali.