ലോക കോടീശ്വരൻ ഇലോൺ മസ്ക്കിന്‍റെ ടെസ്ലയെ പിന്നിലാക്കി 2025 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയെന്ന റെക്കോർഡ് സ്വന്തമാക്കി ചൈനീസ് ഇവി ഭീമൻ ബി വൈ ഡി. കഴിഞ്ഞ വർഷം 22.6 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചാണ് ബി വൈ ഡി റെക്കോർഡ് നേട്ടം കൈപ്പിടിയിൽ ഒതുക്കിയത്. 2024-ൽ ടെസ്ല 17.9 ലക്ഷം വാഹനങ്ങൾ വിറ്റപ്പോൾ BYD 17.6 ലക്ഷം വാഹനങ്ങളാണ് വിറ്റിരുന്നത്. ഇവിടുന്നാണ്, കനത്ത താരിഫുകൾ അടക്കമുള്ള അമേരിക്കൻ വെല്ലുവിളികളെ അതിജീവിച്ച് ബി വൈ ഡി ആഗോള തലത്തിൽ നേട്ടം കൊയ്തത്. ഷെൻഷെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി വൈ ഡി, ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലാണ് കണക്കുകൾ പുറത്ത് വിട്ടത്.ALSO READ; ഈ വർഷം ഇന്ത്യൻ നിരത്തുകൾ കീഴടക്കാനെത്തുന്ന വമ്പന്മാർ ഇവരാണ്; ജനുവരി ലോഞ്ചുകൾ അറിയാം1995-ൽ ബാറ്ററി നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള കമ്പനിയായാണ് BYD (Build Your Dreams) ആരംഭിച്ചത്. ചൈനയിൽ കൂടുതൽ എതിരാളികൾ ഉയർന്ന് വന്നപ്പോൾ അവർ ആഗോള തലത്തിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. അമേരിക്ക ചൈനീസ് വാഹനങ്ങൾക്ക് കനത്ത നികുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽ BYD വൻ മുന്നേറ്റമാണ് നടത്തിയത്.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാർക്കും നൽകിയ രാഷ്ട്രീയ പിന്തുണയിലാണ് മസ്കിന് ആദ്യമായി അടിതെറ്റിയത്. പിന്നീട് ട്രംപുമായി തെറ്റി പിരിഞ്ഞെങ്കിലും, ആളുകൾ ടെസ്ലയെ അവഗണിക്കുന്നത് തുടർന്നു. കുറഞ്ഞ വിലക്ക് പുതിയ മോഡലുകളിറക്കി വിപണി പിടിക്കാൻ ഉള്ള ശ്രമം നടത്തിയെങ്കിലും ഇതും വിജയം കണ്ടില്ല. ചൈനീസ് കമ്പനികളിൽ നിന്നും യൂറോപ്യൻ ഭീമന്മാരിൽ നിന്നും വർദ്ധിച്ചുവരുന്ന മത്സരവും ആഗോള വിപണിയിൽ ടെസ്ല പിന്നോട്ട് പോകാൻ കാരണമായി.The post ടെസ്ല ഇനി പഴങ്കഥ: 2025 ൽ ലോകത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയായി ബി വൈ ഡി appeared first on Kairali News | Kairali News Live.