കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബദൽ നയവുമായി മുന്നോട്ട് പോകുന്ന കേരളത്തിന് അഭിവാദ്യം അർപ്പിച്ച് സിഐടിയു അഖിലേന്ത്യാ സമ്മേളനം. വിവിധ സംസ്ഥാനളിൽ നിന്നെത്തിയ പ്രതിനിധികൾ കേരള സർക്കാറിന്റെ തൊഴിലാളിപക്ഷ നിലപാടുകൾ മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടി.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ ലേബർ കോൺക്ലേവ് സംഘടിപ്പിച്ച ഏക സംസ്ഥാനമാണ് കേരളം. ലേബർ കോൺക്ലേവിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ കോപ്പി സി ഐ ടി യു സമ്മേളന പ്രതിനിധികൾക്ക് വിതരണം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്.ALSO READ: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര നിയമം പിൻവലിക്കണം, പുതിയ നിയമം ഗ്രാമീണ ജനതയുടെ ജീവനോപാധി ഇല്ലാതാക്കുന്നത്: CITUതൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ശക്തമായ നിലപാട് കേരളം തുടരുമെന്ന് സമ്മേളന പ്രതിനിധി കൂടിയായ തൊഴിൽ – വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കേന്ദ്ര സർക്കാരിനൊപ്പം വിവിധ സംസ്ഥാന സർക്കാരുകളും തൊഴിലാളി വിരുദ്ധ നയങ്ങൾ പിന്തുടരുമ്പോഴാണ് കേരളം ബദൽ നയം ഉയർത്തിക്കാട്ടുന്നതെന്നും സമ്മേളനം വിലയിരുത്തി.The post ‘കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബദൽ ശബ്ദമായി കേരളം’; അഭിവാദ്യമർപ്പിച്ച് CITU അഖിലേന്ത്യാ സമ്മേളനം appeared first on Kairali News | Kairali News Live.