പിഎച്ച്ഡി ചെയ്യാനാഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. കേരള സർവകലാശാലയുടെ 2026 ജനുവരി സെഷൻ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഒഴിവുകളുള്ള വിഷയങ്ങളിൽ ജനുവരി 1 മുതൽ 15 വരെ ഓൺലൈനായി അപേക്ഷ നൽകാം. സർവകലാശാലയുടെ ഔദ്യോഗിക റിസർച്ച് പോർട്ടലായ www.research.keralauniversity.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ALSO READ: പിഎസ്‌സി: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കായികക്ഷമതാ പരീക്ഷയും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ അഭിമുഖവും; അറിയാം വിശദമായിഅതേ സമയം യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജനുവരി 16-ന് വൈകുന്നേരം 5 മണിക്ക് മുൻപായി സർവകലാശാലയിൽ നേരിട്ട് എത്തിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.ALSO READ: തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്English summary : Kerala University has invited applications for PhD registration. Applications can be submitted online from January 1 to 15.The post ഗവേഷണം നടത്താൻ താത്പര്യമുള്ളവരാണോ? കേരള സർവകലാശാലയിൽ പിഎച്ച്ഡി രജിസ്ട്രേഷൻ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം? appeared first on Kairali News | Kairali News Live.