പുത്തൻ പ്രതീക്ഷകളും പുതുമകളുമായാണ് പുതുവർഷം എല്ലാവരുടെയും ജീവിതത്തിലേക്കും കടന്നു വരുന്നത്. വാഹന പ്രേമികളുടെ വാച്ച്ലിസ്റ്റിൽ കുറച്ചു നാളായി കിടക്കുന്ന ചില താരങ്ങൾ നിരത്ത് തൊടുന്ന വർഷം കൂടിയാണ് 2026. അധികം കാത്തിരിക്കേണ്ടി വരാത്ത രീതിയിൽ ജനുവരിയിൽ തന്നെ നിരവധി ലോഞ്ചുകളാണ് വാഹനപ്രേമികളെ കാത്തിരിക്കുന്നത്. എസ് യു വികൾ മുതൽ ഇലക്ട്രിക് വാഹങ്ങനളിൽ വരെ കൂടുതൽ സ്റ്റൈലിഷ് ആൻഡ് സ്മാർട്ട് ആയി നിരവധി കാറുകളാണ് ഈ വർഷം കമ്പനികൾ ലോഞ്ച് ചെയ്യുന്നത്.റെനോ ഡസ്റ്റര്‍ഒരു സമയത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന റെനോ ഡസ്റ്റര്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുകയാണ്. ജനുവരി 26 നാകും ന്യൂജന്‍ ഡസ്റ്ററിനെ അവതരിപ്പിക്കുക. ഡസ്റ്റർ ആരാധകർ കൈവിട്ടിട്ടില്ല എന്ന പ്രതീക്ഷയോടെയാണ് റെനോ വാഹനത്തെ തിരികെ വിപണിയിലെത്തിക്കുന്നത്. മോഡേൺ ലുക്കിൽ നവീകരിച്ച ഫീച്ചറുകൾ, മികച്ച സുരക്ഷാ സംവിധാനങ്ങള്‍ അടക്കം വമ്പൻ മാറ്റങ്ങളോടെയാണ് ഡസ്റ്ററിന്റെ രണ്ടാം വരവ്.കിയ സെൽറ്റോസ്ഈ വർഷം തുടക്കം തന്നെ എത്തുന്നത് കിയയുടെ സെൽറ്റോസ് ആയിരിക്കും. കോംപാക്ട് SUV സെഗ്മെന്റില്‍ വിപണിയിൽ ചലനം സൃഷ്ടിക്കലാണ് കിയയുടെ ലക്ഷ്യം. മുന്നിൽ പുതുമയുള്ള ഡിസൈനും ലൈറ്റിങും, മികച്ച ഫീച്ചറുകളുമായിട്ടാണ് സെൽറ്റോസ് എത്തുന്നത്. 11,22 ലക്ഷമാണ് പ്രാരംഭ എക്സ് ഷോ റൂം വിലയായി കണക്കാക്കുന്നത്.ALSO READ; ‘യാത്ര ചെയ്യാൻ സുരക്ഷിതമല്ല’: ഫ്രോങ്ക്സിനെ തിരിച്ചുവിളിക്കാനായി നോട്ടീസിറക്കി സുസുക്കിമാരുതി ഇ-വിറ്റാരജനപ്രിയ ബ്രാൻഡായ മാരുതി ഇവി മേഖലയും പിടിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ കുഞ്ഞാണ് ഈ മാസമെത്തുന്ന ഇ-വിറ്റാര. കമ്പനിയുടെ ആദ്യ ഇലക്ട്രിക് എസ് യു വി എന്ന നിലക്ക് വിപണിയിൽ തരംഗം സൃഷ്ടിക്കാനാണ് ഇ-വിറ്റാരയുടെ ശ്രമം. ഇവി മേഖലയിൽ മത്സരം കൊടുക്കുമെന്ന സൂചന കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളോടെയും ആകർഷകമായ റേഞ്ചോടും കൂടിയാണ് വാഹനം അവതരിപ്പിക്കുക. 16 ലക്ഷം മുതലാകും പ്രാരംഭവില വരുക.മഹീന്ദ്ര XUV 7XOമഹീന്ദ്രയുടെ ജനപ്രിയ ജിമ്മൻ കാറായ XUV ഡബിൾ സീറോ സീരീസിലെ XUV700ന് പകരക്കാരനായി എത്തുന്ന മഹീന്ദ്ര XUV 7XO യും ഈ മാസം അവതരിപ്പിക്കും. മഹീന്ദ്ര ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനുവരി 5 ന് അവതരിപ്പിക്കും. മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് ഇവിയായ XEV 9e യിൽ നിന്ന് നിരവധി സവിശേഷതകൾ കടമെടുത്താകും XUV 7XO എത്തുക.The post ഈ വർഷം ഇന്ത്യൻ നിരത്തുകൾ കീഴടക്കാനെത്തുന്ന വമ്പന്മാർ ഇവരാണ്; ജനുവരി ലോഞ്ചുകൾ അറിയാം appeared first on Kairali News | Kairali News Live.