തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ ഭാവി സുരക്ഷിതമാക്കാം. ഇതാ അവസരം. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിൽ സീറ്റൊഴിവ്.ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്നോളജി എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തുന്നു.പ്രവേശനം നേടാനാഗ്രഹിക്കുന്ന പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് ഇളവുണ്ട്. സ്റ്റൈപന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമാണ്.ALSO READ: കെ-ടെറ്റ് അപേക്ഷ ഡിസംബർ 30 വരെ; അറിയാം കൂടുതൽ വിവരങ്ങൾ…താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024 (ഫോൺ: 0471 2474720, 0471 2467728) എന്ന വിലാസത്തിൽ ഹാജരാകണം.The post തൊഴിലധിഷ്ഠിത കോഴ്‌സുകളിലൂടെ ഭാവി സുരക്ഷിതമാക്കാം; സി-ആപ്റ്റിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ് appeared first on Kairali News | Kairali News Live.