കാസർഗോഡ് 2009 ൽ യൂത്ത് കോൺഗ്രസ് നേതാവ് പെർള ജബ്ബാർ വധക്കേസിന് പിന്നിൽ മുസ്ലീംലീഗാണെന്ന സൂചനകൾ നൽകുന്ന കേസിലെ മുഖ്യ സാക്ഷികൂടിയായ രാധാകൃഷ്ണ നായകിൻ്റെ ശബ്ദ സന്ദേശം പുറത്ത് വന്നു. കോൺഗ്രസ് കുമ്പള ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ രാധാകൃഷ്ണൻ നായികിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.ജബ്ബാർ വധക്കേസിൽ രണ്ട് സിപിഐഎം പ്രവർത്തകർ ഉൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. സംഭവത്തിൽ സിപിഎം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ജബ്ബാർ വധകേസിലെ മുഖ്യ സാക്ഷി കൂടിയായ രാധാകൃഷ്ണ നായകിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം പ്രവർത്തകരെ കള്ളകേസിൽ കുടുക്കിയതാണെന്ന ആരോപണം ശരി വെക്കുന്നതാണ്.Also read; കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കാൻ ലീഗ് പണം വാങ്ങി; ഫോൺ സംഭാഷണം പുറത്ത്നേരത്തെയും കോൺഗ്രസിലേയും ലീഗിലേയും പ്രശ്നങ്ങളും വിഭാഗീയതയും വെളിപ്പെടുത്തുന്ന രാധാകൃഷ്ണ നായികിൻ്റെ മറ്റൊരു ഫോൺ കോൾ കൂടി പുറത്ത് വന്നിരുന്നു.The post യൂത്ത് കോൺഗ്രസ് നേതാവ് പെർള ജബ്ബാർ വധക്കേസിന് പിന്നിൽ മുസ്ലീം ലീഗ്; മുഖ്യസാക്ഷിയുടെ വെളിപ്പെടുത്തൽ ഫോൺകോൾ പുറത്ത് appeared first on Kairali News | Kairali News Live.