ഇവരിൽ ആരാകും ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് പകരക്കാരൻ

Wait 5 sec.

പരിക്കിനെ തുടർന്ന് മാറിനിൽക്കുന്ന ശ്രേയസ് അയ്യരുടെ ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവിനെ പറ്റി ചോദ്യങ്ങൾ ഉയരുകയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യൻ സെലക്ടർമാർക്ക് ഏകദിന ടീമിലേക്ക് ഒരു മികച്ച മധ്യനിര താരത്തെ അയ്യർക്ക് പകരക്കാരനായി മുന്നിൽ കൊണ്ട് വരേണ്ട ഉത്തരവാദിത്വമാണ് വന്നു ചേർന്നിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള നിരവധി താരങ്ങൾ ഈ അവസരം സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. നിലവിലെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ, ഏകദിന ടീമിൽ അയ്യറിന് പകരം വരാൻ ഏറ്റവും കൂടുതൽ സാധ്യത കാണിക്കുന്നത് സർഫറാസ് ഖാൻ, രുതുരാജ് ഗായ്ക്വാഡ്, ദേവ്ദത്ത് പടിക്കൽ എന്നീ മൂന്ന് പേരാണ്.സർഫറാസ് ഖാൻവിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരേ ജയ്പൂരിൽ വെറും 75 പന്തിൽ 157 റൺസ് നേടിയ സർഫറാസ് ഖാൻ സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ടൂർണമെന്റിലെ അദ്ദേഹത്തിന്റെ രണ്ടാമതി അമ്പതു റൺസിന് മുകളിലുള്ള പ്രകടനമായിരുന്നു ഇത്. നേരത്തെ ഉത്തരാഖണ്ഡിനെതിരേ ഉള്ള അർധശതകവും മുംബൈ സ്വദേശിയുടെ സ്ഥിരത തെളിയിക്കുന്നു. ഇതുവരെ ഏകദിന അന്താരാഷ്ട്ര അരങ്ങേറ്റം കാത്തിരിക്കുന്ന താരമായിട്ടും, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു വേണ്ടി കളിച്ചതിന്റെ അനുഭവസമ്പത്തും ഐപി എല്ലിൽ ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകൾക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനവും മുംബൈക്കാരന് ഉള്ള അനുകൂല ഘടകങ്ങൾ ആണ്. അതേസമയം സർഫറാസും പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ ഉള്ള സ്വരച്ചേർച്ചയില്ലായ്മ അദ്ദേഹത്തെ ദോഷകരമായി ബാധിച്ചേക്കാം.Also Read: ടി20 ലോകകപ്പ് : സഞ്ജു സാംസൺ ടീമിൽ, ശുഭ്മാൻ ഗിൽ പുറത്ത്ഋതുരാജ് ഗായ്ക്വാഡ്അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഉള്ള പരിചയം ഋതുരാജ് ഗായ്ക്വാഡിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അര ഡസനിലേറെ ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഗായ്ക്വാഡ്, അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തന്റെ ആദ്യ ഏകദിന സെഞ്ചുറി നേടി. ശ്രേയസ് അയ്യർ പരിക്ക് മൂലം പുറത്തിരുന്നാൽ നാലാം നമ്പറിൽ ബാറ്റ് ചെയ്ത് ടീമിന് സ്ഥിരത നൽകാൻ ചെന്നൈ നായകൻ കൂടിയായ ഋതുരാജിനു കഴിയും.ദേവ്ദത്ത് പടിക്കൽവിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ തകർപ്പൻ പ്രകടനങ്ങളുമായി ദേവ്ദത്ത് പടിക്കൽ അപൂർവ നേട്ടങ്ങൾ കൊയ്യുകയാണ്. അവസാന എട്ട് ലിസ്റ്റ് എ ഇന്നിംഗ്സുകളിൽ ആറു സെഞ്ചുറികൾ നേടിയ പടിക്കൽ, ശരാശരി 80ലധികം നിലനിർത്തുകയാണ്. 36 ലിസ്റ്റ് എ മത്സരങ്ങളിൽ 11 സെഞ്ചുറികളോടെ 2,300ലധികം റൺസ് മലയാളിയായ ഈ ബെംഗളൂരു സ്വദേശി നേടി. ഓപ്പണറായിട്ടാണ് അറിയപ്പെടുന്നതെങ്കിലും, മിഡിൽ ഓർഡറിൽ കളിക്കാനും പടിക്കലിന് കഴിയും.ശ്രേയസ് അയ്യറിന്റെ ഫിറ്റ്‌നസ് നില അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ, ഈ മൂന്ന് താരങ്ങളിലൊരാൾക്ക് അടുത്ത ഏകദിന പരമ്പരയിൽ ഇന്ത്യയുടെ മിഡിൽ ഓർഡർ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അവസരം ലഭിക്കുമെന്നത് ഉറപ്പാണ്.The post ഇവരിൽ ആരാകും ഏകദിന ടീമിൽ ശ്രേയസ് അയ്യർക്ക് പകരക്കാരൻ appeared first on Kairali News | Kairali News Live.