അച്ചാറുകൾ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. ഒരു പറ ചോറുണ്ണാൻ അത് മാത്രം മതി. കൈയിൽ കിട്ടുന്നത് എന്തും നമ്മൾ അച്ചാറാക്കാറുണ്ട്. എന്നാൽ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഒരു ചെമ്മീൻ അച്ചാർ ആയാലോ ഇന്ന് ?അവശ്യ ചേരുവകൾചെമ്മീൻ: 500 gmമുളകുപൊടി – 2 Teaspoonsമഞ്ഞള്‍പൊടി – ½ Teaspoonഉപ്പ് – 1½ Teaspoonവെളിച്ചെണ്ണ / നല്ലെണ്ണ – ¾ Cup (180 ml)കടുക് – ½ Teaspoonഉലുവ- ½ Teaspoonഇഞ്ചി – ½ Cup (70 gm)വെളുത്തുള്ളി- ½ Cup (70 gm)പച്ചമുളക് – 3 Nosകറിവേപ്പില – 3 Sprigsകാശ്മീരി മുളകുപൊടി – 1 Tablespoonകായം പൊടി – ¼ Teaspoonവിനാഗിരി – ¾ Cup (180 ml)ALSO READ: ചായക്കടയിലെ ആ താരം ഇനി വീട്ടിലും; മലബാറുകാരുടെ ഇഷ്ട്ട വിഭവം ഉന്നക്കായ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ….തയാറാക്കുന്ന വിധംചെമ്മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി കുറഞ്ഞത് 15 മിനിറ്റ് വെക്കുക. ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ചെമ്മീൻ പകുതി വറുത്തെടുത്ത് മാറ്റി വെക്കുക. അതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. തീ കുറച്ച ശേഷം മുളകുപൊടിയും ഉലുവയും ചേർത്ത് പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇതിലേക്ക് വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. വറുത്തുവെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആറിയതിനുശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.The post ഒരു പറ ചോറുണ്ണാൻ ഈ ചെമ്മീൻ അച്ചാർ മതി appeared first on Kairali News | Kairali News Live.