വിമാനത്താവള വ്യൂ പോയിൻ്റ് കാണാൻ പോയ യുവാവിന് താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം

Wait 5 sec.

കരിപ്പൂർ വിമാനതാവളത്തിനടുത്ത് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി ജിതിൻ ആണ് മരിച്ചത്. വിമാനത്താവളത്തിൻ്റെ കാഴ്ച കാണാൻ കൂട്ടുകാരേടൊത്ത് പോയതായിരുന്നു. അവിടെ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴുന്നതിനിടെ കഴുത്തിൽ മരത്തിൻ്റെ കമ്പ് തറച്ച് കയറുകയായിരുന്നു. ഉടനെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേഷശിപ്പച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്ന് മരിക്കുകയായിരുന്നു. യുവാവിൻ്റെ മരണത്തിൽ കൊണ്ടോട്ടി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുയും ചെയ്തിട്ടുണ്ട്.വിമാനം പറന്നുയരുന്നതും പറന്നിറങ്ങുന്നതുമായ കാഴ്ചയാണ് വെങ്കുളത്ത്മാട് വ്യൂ പോയിന്റിൽ നിന്ന് കാണുക. നിരവധി ആളുകളാണ് ഇത് കാണാൻ ഇവിടെ എത്താറ്. രാവിലേയും വൈകീട്ടുമെല്ലാം ചെറുപ്പക്കാരും സ്ത്രീകളും ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.Also read; ശാസ്താംകോട്ടയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചുഅങ്ങനെയാണ് കൂട്ടുകാരുമൊത്ത് ഇയാൾ ഇവിടെ എത്തിയത്. ഇവിടെ നിന്നും വ്യൂ കാണുന്നതിനിടെ അബദ്ധത്തിൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. The post വിമാനത്താവള വ്യൂ പോയിൻ്റ് കാണാൻ പോയ യുവാവിന് താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.