തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇനി ഐഫോണിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യൂറോപ്യൻ യൂണിയന് പിന്നാലെ ബ്രസീലിലും ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ് ആപ്പിൾ. ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയുമായി ആപ്പിൾ ഒപ്പുവെച്ച കരാറിലൂടെയാണ് ഇത് സമ്മതിച്ചത്. 2026-ഓടെ ബ്രസീലിലെ ഐഫോണുകളിൽ ഇനി തേർഡ് പാർട്ടി ആപ് സ്റ്റോറുകൾ ലഭിക്കും.ആപ്പിളിന്റെ ഔദ്യോഗിക ആപ്പ് സ്റ്റോറിൽ നിന്ന് മാത്രമല്ലാതെ മറ്റ് സ്റ്റോറുകളിൽ നിന്ന് ഇതോടെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ ഇനി മുതൽ ഉപഭോക്താക്കൾക്ക് സാധിക്കും. ആപ്പിൾ തങ്ങളുടെ കുത്തക വിപണിയിൽ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് മെർക്കാഡോ ലിബ്രെ എന്ന ലാറ്റിനമേരിക്കൻ ഇ-കൊമേഴ്സ് ഭീമൻ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.Also Read: 24 മണിക്കൂർ ദൈർഘ്യമുള്ള ദിനങ്ങൾ ഇനി ഉണ്ടാകില്ലേ?; ഭൂമിയിൽ ദൈർഘ്യമേറിയ ദിനങ്ങളുണ്ടാകുമെന്ന് ശാസ്ത്രജ്ഞർയൂറോപ്പിലും ജപ്പാനിലും സമാനമായ നിയമങ്ങൾ ആപ്പിൾ നേരിട്ടിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം രംഗത്തും അത്തരത്തിൽ മാറ്റങ്ങൾ വരുമോ എന്നത് ചർച്ചയാണ്. സമാനമായ രീതിയിൽ ആന്റി-ട്രസ്റ്റ് അന്വേഷണങ്ങൾ ഇന്ത്യയിലും നടക്കുന്നുണ്ട്. എന്തായാലും ഇന്ത്യയിലെ ടെക് ലോകം കാത്തിരിക്കുന്നത് ആപ്പിളിന്റെ കോട്ടവാതിൽ തകരുമോ എന്നാണ്.The post കോട്ടവാതിൽ തുറന്ന് ആപ്പിൾ: തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ ഇനി ഐഫോണിലും appeared first on Kairali News | Kairali News Live.