സെഞ്ചുറിയോടെ തിളങ്ങി ധ്രുവ് ജുറേൽ; ഇന്ത്യൻ ടീമിൽ കീപ്പർ സ്ഥാനത്തിനുള്ള മത്സരം മുറുകുന്നു

Wait 5 sec.

ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നതിനിടയിൽ തന്ടെ സാന്നിധ്യം ഉറക്കെ പ്രഖ്യാപിച്ചു ഇന്ത്യൻ താരം ധ്രുവ് ജുറേൽ. വിജയ് ഹസാരെ ട്രോഫിയിൽ ശക്തരായ ബറോഡയ്‌ക്കെതിരായ മത്സരത്തിൽ ഉത്തർപ്രദേശിനെ 54 റൺസ് വിജയം നേടാൻ സഹായിച്ചത് 101 പന്തുകളിൽ പുറത്താകാതെ 160 നേടിയ ജുറേലിന്റെ പ്രകടനമാണ്. 15 ഫോറുകളും 8 സിക്സുകളും പറത്തിയ ജുറേലിൻറെ മികവിൽ നിശ്ചിത ഓവറുകളിൽ 7 വിക്കറ്റ് നഷ്ടത്തിൽ 369 റൺസാണ് അടിച്ചുകൂട്ടിയ ഉത്തർപ്രദേശ് ബറോഡയെ 315 റൺസിൽ ഒതുക്കി.ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് മത്സരം കടുത്തു കൊണ്ട് ഇരിക്കുകയാണ്. ടി 20 യിൽ സഞ്ജു സാംസണും ജിതേഷ് ശർമ്മക്കും പുറമെ ഇഷാൻ കിഷനും കീപ്പർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ കടന്നു വന്നിരിക്കുകയാണ്. ഇതിൽ കിഷന്റെ തിരിച്ചുവരവ് ലോക കപ്പ് ടീമിലേക്കുള്ള ശർമയുടെ വാതിൽ അടക്കുക കൂടി ചെയ്തു. ഏകദിനത്തിൽ നിലവിൽ കെ എൽ രാഹുൽ സ്ഥിരം കീപ്പർ പദവി അലങ്കരിക്കുമ്പോൾ ടെസ്റ്റിൽ സ്ഥിതി അതല്ല. പരിക്കിൽ നിന്നും റിഷാബ് പന്ത് തിരിച്ചുവന്നതോടെ സ്ഥിരം ടെസ്റ്റ് കീപ്പർ എന്ന സ്ഥാനത്തു നിന്നും ജുറേലിനു മാറേണ്ടി വന്നിട്ടുണ്ട്. ഗില്ലിന്റെ അസാന്നിധ്യത്തിൽ നായക പദവി പന്തിനു ലഭിച്ചതോടെ ജുറേലിൻറെ ദേശീയ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് മികച്ച പ്രകടനത്തോടെ ജുറേൽ തന്റെ സാന്നിധ്യം അറിയിച്ചത്. ടെസ്റ്റിൽ മാത്രമല്ല വൈറ്റ് ബോൾ ക്രിക്കറ്റിലും തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്ന് സെക്ടർമാരെ ബോധ്യപ്പെടുത്തുകയാണ് ജുറേൽ ചെയ്തിരിക്കുന്നത്.The post സെഞ്ചുറിയോടെ തിളങ്ങി ധ്രുവ് ജുറേൽ; ഇന്ത്യൻ ടീമിൽ കീപ്പർ സ്ഥാനത്തിനുള്ള മത്സരം മുറുകുന്നു appeared first on Kairali News | Kairali News Live.