പനി (Fever) എന്നാൽ സാധാരണ ശരീര താപനിലയേക്കാൾ (ഏകദേശം 37.8°C / 100°F) ശരീരത്തിൽ താപനില കൂടുന്ന അവസ്ഥയാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമാണ്, പ്രധാനമായും അണുബാധകൾ (വൈറസ്, ബാക്ടീരിയ) പോലുള്ള അടിസ്ഥാന പ്രശ്നങ്ങളുണ്ടാകുമ്പോൾ ശരീരം പ്രതികരിക്കുന്നതിന്റെ സൂചനയാണ്. തണുപ്പ് കാലമായതോടെ എല്ലാ വീടുകളിലും പനിയാണ്. പലർക്കും കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവിടെ വില്ലനാകുന്നത് കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ്.കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോഗാവസ്ഥയിൽ വിശ്രമം അത്യാവശ്യമാണ്. കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.ALSO READ: കണ്ണിന്റെ കാഴ്ച്ചയ്ക്ക് കാരറ്റ് മാത്രം മതിയോ? ശ്രദ്ധിക്കേണ്ട മറ്റ് പോഷകങ്ങളെക്കുറിച്ച് അറിയാംകാപ്പി കുടിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.The post പനി പിടിച്ച് കിടപ്പാണോ ? കാപ്പി ഒഴിവാക്കുന്നതാണ് നല്ലത് appeared first on Kairali News | Kairali News Live.