മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ‘അമ്മ വിട വാങ്ങിയിരിക്കുകയാണ്. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം നിറഞ്ഞുനിൽക്കുന്ന പല ചിത്രങ്ങളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. അത് തന്റെ വ്യക്തി ജീവിതത്തിലും അതുപോലെ പകർത്തിയിട്ടുണ്ട് താരം. മോഹൻലാലും അമ്മയും തമ്മിലുളള സ്നേഹത്തിന്റെ നിമിഷങ്ങൾ പലപ്പോഴും വർത്തശ്രദ്ധ നേടിയിട്ടുണ്ട്. മോഹൻലാലിന്റെ കുട്ടിക്കാലത്തെക്കുറിച്ചും സിനിമാ പ്രവേശനത്തെക്കുറിച്ചുമുള്ള രസകരമായ ഓർമ്മകൾ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി പങ്കുവച്ചിട്ടുണ്ട്.ചെറുപ്പം മുതലേ പാട്ടിലും നൃത്തത്തിലും അനുകരണ കലയിലും (മിമിക്രി) ലാലുവിന് വലിയ താൽപ്പര്യമായിരുന്നുവെന്ന് ആണ് ‘അമ്മ ഓർക്കുന്നത്. വീട്ടിൽ വരുന്ന അതിഥികളെ അവർ പോയിക്കഴിഞ്ഞാൽ ഉടൻ തന്നെ ലാലു അനുകരിക്കുമായിരുന്നു. എന്നാൽ, ഒരു ഡിഗ്രി എടുത്ത ശേഷം മാത്രമേ സിനിമയിൽ പോകാവൂ എന്ന് അച്ഛൻ വിശ്വനാഥൻ നായർക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ബി.കോം പാസായ ശേഷമാണ് ലാലു പൂർണ്ണമായും സിനിമയിലേക്ക് തിരിഞ്ഞത്. ആദ്യ ചിത്രമായ ‘തിരനോട്ടം’ ഷൂട്ട് ചെയ്തത് ലാലിന്റെ തന്നെ വീട്ടിൽ വെച്ചായിരുന്നു. ഉദയ സ്റ്റുഡിയോയിൽ അപേക്ഷ അയച്ചതൊന്നും താൻ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറയുന്നു.ALSO READ: ‘മോഹൻലാൽ എന്ന മഹാപ്രതിഭയെ നമുക്ക് സമ്മാനിച്ച, അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ തണലായി നിന്ന അമ്മയുടെ വിയോഗം ഏറെ വേദനാജനകമാണ്’ : അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻമോഹൻലാൽ എന്ന നടനെ മലയാളികൾ ആദ്യം കണ്ടത് വില്ലനായിട്ടാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ചിത്രത്തിലൂടെ മോഹൻലാലിനെ ആളുകൾ ഏറ്റെടുത്തപ്പോൾ തനിക്ക് വലിയ സങ്കടമാണ് തോന്നിയതെന്ന് ‘അമ്മ പറയുന്നു. മകനെപ്പോലെയുള്ള ഒരു പയ്യനെ എന്തിനാണ് വില്ലനാക്കിയത് എന്നതായിരുന്നു ആ വിഷമത്തിന് കാരണം. സിനിമയിലെ അടികൊള്ളുന്ന രംഗങ്ങളും ജീപ്പ് മറിയുന്നതും കണ്ടപ്പോൾ വലിയ വിഷമം തോന്നി എന്നും ആ ‘അമ്മ പറയുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുമ്പോൾ മകന്റെ ശരീരത്തിൽ എവിടെയെങ്കിലും മുറിവോ ചതവോ ഉണ്ടോ എന്ന് ഇന്നും പരിശോധിക്കുമായിരുന്നുമലയാളികൾ ഇന്ന് അനുകരിക്കുന്ന മോഹൻലാലിൻറെ ചെരിഞ്ഞുള്ള ആ നടത്തം സിനിമയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതല്ലെന്ന് ആണ് ‘അമ്മ പറയുന്നത്. ലാലു പണ്ടേ ഇങ്ങനെയാണെന്നും വീട്ടിൽ കാണിക്കുന്ന വികൃതിത്തരങ്ങൾ തന്നെയാണ് അദ്ദേഹം സിനിമയിലും കാണിക്കുന്നതെന്നും അവർ പറഞ്ഞു. ‘താളവട്ടം’ പോലുള്ള സിനിമകളിൽ കണ്ട കുസൃതികൾ മകൻ വീട്ടിലും കാണിക്കാറുള്ളവയാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം പണ്ടത്തെക്കാൾ കൂടുതൽ ശാന്തനാണെന്നും അമ്മ കൂട്ടിച്ചേർത്തു.മോഹൻലാൽ ഒരു വലിയ ഭക്ഷണപ്രിയനാണെന്നും എന്ത് ഭക്ഷണവും കഴിക്കുമെന്നും അമ്മ പറയുന്നു. ലാലുവിന് ചെറുപ്പം മുതലേ അല്പം തടിയുണ്ടായിരുന്നു. എന്ത് ജോലി ഏറ്റെടുത്താലും അത് കഷ്ടപ്പെട്ട് പൂർത്തിയാക്കാൻ ലാലിന് മടിയില്ല. ലാലുവും പ്രിയദർശനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും, പ്രിയദർശന്റെ സിനിമകളിലാണ് ലാലുവിന്റെ യഥാർത്ഥ സ്വഭാവം കൂടുതൽ പുറത്തുവരുന്നതെന്നും അമ്മ പറഞ്ഞു.മോഹൻലാൽ തിരുവനന്തപുരത്തുകാരനാണെന്ന് പലരും കരുതാറുണ്ടെങ്കിലും തങ്ങൾ ശരിക്കും പത്തനംതിട്ട എലന്തൂർ സ്വദേശികളാണെന്ന് അമ്മ വെളിപ്പെടുത്തി. അച്ഛന് തിരുവനന്തപുരത്ത് ലോ സെക്രട്ടറി ആയി ജോലി ലഭിച്ചതിനെത്തുടർന്നാണ് കുടുംബം ഇങ്ങോട്ട് മാറിയത്. ലാലുവിന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവർ ഇവിടുത്തെ വീട്ടിലേക്ക് താമസം മാറിയത്.ഒരു പഴയ സിനിമയുടെ പിന്നണിയിൽ ഒരു കുടുംബം ഒന്നിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ തുടക്കവുമെന്നും, അച്ഛന്റെ കർക്കശമായ വ്യവസ്ഥകൾക്കും അമ്മയുടെ കരുതലുകൾക്കും ഇടയിലാണ് ഇന്നത്തെ സൂപ്പർസ്റ്റാർ വളർന്നതെന്നും ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്.The post ‘മകനെ വില്ലനാക്കിയപ്പോൾ സങ്കടം തോന്നി, ഇന്നും വന്നാൽ മുറിവുണ്ടോ എന്ന് നോക്കും’; മോഹൻലാലിനെ കുറിച്ച് അന്ന് അമ്മ പറഞ്ഞ വാക്കുകൾ appeared first on Kairali News | Kairali News Live.