സുരക്ഷാ പരിശോധനയിൽ സുപ്രധാന തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുസൂക്കിയുടെ ഫ്രോങ്ക്സ് ക്രോസ്ഓവർ മോഡലുകൾ തിരിച്ചു വിളിച്ച് കമ്പനി. ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും മോഡലുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. ഓസ്‌ട്രേലേഷ്യൻ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ തകരാർ കണ്ടെത്തിയത്.വാഹനത്തിന്റെ പിൻസീറ്റ് ബെൽറ്റ് റിട്രാക്റ്റർ സംവിധാനത്തിനാണ് തകാരാർ. തകരാർ കാരണം പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ തുടർന്നാണ് 2025 മോഡൽ ഫ്രോങ്ക്സിൻ്റെ 324 യൂണിറ്റുകൾ തിരികെ വിളിക്കാൻ ജപ്പാനീസ് വാഹന നിർമാതാക്കളായ സുസൂക്കി നോട്ടീസ് ഇറക്കിയത്.Also Read: ഇലക്ടിക് വാഹനലോകത്ത് വിപ്ലവവുമായി വാവെയ്; അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ 3000 കി.മി റേഞ്ച് ലഭിക്കുന്ന ബാറ്ററിപ്രശ്നം കണ്ടെത്തിയ വാഹനങ്ങളുടെ ഉപയോക്താക്കളോട് യാത്ര ചെയ്യുന്ന സമയം വാഹനത്തിന്റ പിൻസീറ്റ് ഉപയോഗിക്കരുതെന്ന് സുസുക്കി ഓസ്‌ട്രേലിയ നിർദേശിച്ചിട്ടുണ്ട്.ഡമ്മി ഉപയോഗിച്ച് നടത്തിയ ക്രാഷ് ടെസ്റ്റിൽ പിൻസീറ്റിലിരുത്തിയിരുന്ന ഡമ്മിക്ക് ഗുരുതരമായ പരുക്കകൾ കണ്ടെത്തുകയുണ്ടായി. സീറ്റ്ബെൽറ്റ് തകരാറുകൾ ഇങ്ങനെ സംഭവിക്കുന്നത് അപൂർവമാണെങ്കിലും ഇത് അതീവ ഗുരുതരമാണെന്നാണ് ANCAPയുടെ വിലയിരുത്തൽ.The post ‘യാത്ര ചെയ്യാൻ സുരക്ഷിതമല്ല’: ഫ്രോങ്ക്സിനെ തിരിച്ചുവിളിക്കാനായി നോട്ടീസിറക്കി സുസുക്കി appeared first on Kairali News | Kairali News Live.