മുട്ട പോഷകങ്ങളുടെ കലവറയാണ്. ഇതിൽ പ്രോട്ടീൻ, വിറ്റാമിനുകൾ എ, ഡി, ബി12, ഇ, കെ എന്നിവയെ കൂടാതെ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ പേശികളുടെ ആരോഗ്യം, മസ്തിഷ്കത്തിന്റ ശരിയായ പ്രവർത്തനം, കണ്ണുകളുടെ ആരോഗ്യം എന്നിവയ്ക്ക് അനിവാര്യമാണ്. കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ, മിക്ക ആളുകളുടെയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഏറ്റവും ഗുണകരമായ ഒരു ഭക്ഷണമാണ് മുട്ട. എന്നാൽ നമ്മളിൽ പലർക്കും മുട്ട കഴിക്കുന്നത് ഇഷ്ടല്ലായിരിക്കും. പക്ഷെ മുട്ട കൊണ്ടാരു കട്ട്ലറ്റ് ഉണ്ടാക്കിയാലോ.ആവശ്യമായ ചേരുവകൾമുട്ട – 7 എണ്ണംഉരുളക്കിഴങ്ങ് – 2 എണ്ണംസവാള – 2 എണ്ണംപച്ചമുളക് – 3 എണ്ണംഇഞ്ചി – ½ ടീസ്പൂൺവെളുത്തുള്ളി – 1½ ടീസ്പൂൺഉപ്പ് – ആവശ്യത്തിന്കറിവേപ്പില – ആവശ്യത്തിന്മല്ലിയില – ആവശ്യത്തിന്തേങ്ങെണ്ണ – 1 കപ്പ്ഗരം മസാല – 1 ടീസ്പൂൺകുരുമുളക് പൊടി – ½ ടീസ്പൂൺമല്ലിപ്പൊടി – ½ ടീസ്പൂൺചുവന്ന മുളക് പൊടി – ½ ടീസ്പൂൺമഞ്ഞൾ പൊടി – അല്പംബ്രെഡ് ക്രംബ്സ് – 100 ഗ്രാംAlso read : ചായക്കടയിലെ ആ താരം ഇനി വീട്ടിലും; മലബാറുകാരുടെ ഇഷ്ട്ട വിഭവം ഉന്നക്കായ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ….തയ്യാറാക്കുന്ന വിധംഅതിനായി ആദ്യം മസാല തയ്യാറാക്കണം. ഒരു പാനിൽ കുറച്ച് എണ്ണ ചൂടാക്കുക. അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഉപ്പ് ചേർത്ത ശേഷം സവാള ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കുക. തുടർന്ന് കുരുമുളക് പൊടിയും ഗരം മസാലയും മല്ലിപ്പൊടിയും ചേർക്കുക. എല്ലാം നന്നായി ഇളക്കി പാനിൽ നിന്ന് മാറ്റി ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തത് മുട്ടയ്ക്ക് വേണ്ടിയുള്ള ഫില്ലിംഗ് തയ്യാറാക്കൽ ആണ്. വേവിച്ച മുട്ട നീളത്തിൽ രണ്ടായി മുറിക്കുക. മുട്ടയുടെ മഞ്ഞ ഭാഗം സൂക്ഷ്മമായി മാറ്റി വയ്ക്കുക.വേവിച്ച ഉരുളക്കിഴങ്ങും മുട്ടയുടെ മഞ്ഞ ഭാഗവും എടുത്ത് മുമ്പ് തയ്യാറാക്കിയ മസാലയിലേക്ക് ചേർക്കുക. കുറച്ച് മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർക്കുക. എന്നിട്ട് എല്ലാം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ നിന്ന് ചെറിയ ഉരുളകൾ ഉണ്ടാക്കി ഫില്ലിംഗ് ആയി മാറ്റിവെക്കുക.ഇത് മുട്ടയിൽ ഫില്ല് ചെയ്യുക. ഒരു പാത്രത്തിൽ ഒരു പച്ചമുട്ടയുടെ മഞ്ഞ ഭാഗം എടുക്കുക. അതിലേക്ക് അല്പം മഞ്ഞൾ പൊടിയും ചുവന്ന മുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി കലക്കുക. ഫില്ലിംഗ് നിറച്ച മുട്ട ഓരോന്നായി ഈ മിശ്രിതത്തിൽ മുക്കുക. തുടർന്ന് ബ്രെഡ് ക്രംബ്സിൽ മുക്കി ചൂടാക്കിയ എണ്ണയിലേക്ക് ഇടുക. എല്ലാ വളവും ബ്രൗൺ നിറമാകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.The post കട്ട്ലറ്റ് ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ മുട്ട കൊണ്ടൊരു കട്ട്ലറ്റ് ട്രൈ ചെയ്താലോ appeared first on Kairali News | Kairali News Live.