പുതുവത്സരാശംസകൾ നേർന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ഗൗതം അദാനി ആശംസാ വീഡിയോ പങ്കുവച്ചത്. ‘ഇന്ത്യയെ സേവിക്കുന്നത് ഞങ്ങൾക്ക് വെറും ഉത്തരവാദിത്വമല്ലെന്നും അത് ഞങ്ങളുടെ ഭാഗ്യവും, അഭിമാനമേകുന്ന കാര്യവുമാണെന്നും’ പുതുതുവത്സരാശംസകൾ നേർന്നുകൊണ്ട് അദാനി പോസ്റ്റിൽ പറഞ്ഞു. എല്ലാവർക്കും മികച്ചതും പ്രകാശമുള്ളതുമായ വർഷം ആശംസിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.ALSO READ: ‘ഇന്നലത്തെ വിത്തുകൾ മണ്ണിലാണ് പാകിയതെങ്കിൽ, നാളത്തെ വിത്തുകൾ അൽഗോരിതങ്ങളിലാകും പാകുക’; ഇന്ത്യ സ്വന്തമായി എഐ വികസിപ്പിക്കണമെന്ന് ഗൗതം അദാനിഇന്ത്യയുടെ വികസന യാത്ര പ്രതിപാദിക്കുന്ന വീഡിയോയും പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും അദാനി ഗ്രൂപ്പ് നല്‍കുന്ന സംഭാവനയുടെ വ്യാപ്തിയും വൈവിധ്യവും വ്യക്തമാക്കുന്നതാൻ വീഡിയോ. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കൃഷിയിടങ്ങള്‍, നിര്‍മ്മാണകേന്ദ്രങ്ങള്‍, ഊര്‍ജ സ്ഥാപങ്ങള്‍, ആധുനിക നഗര ദൃശ്യങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലകളിലെ അദാനി ഗ്രൂപ്പിന്റെ സംഭാവനകളും അവയുടെ പ്രവര്‍ത്തനങ്ങളും വീഡിയോയില്‍ പ്രതിപാദിക്കുന്നു. ‘Happy New Year 2026 – Hum Karke Dikhate Hain’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.भारत की सेवा करना केवल ज़िम्मेदारी नहीं, बल्कि हमारा सौभाग्य है।एक सशक्त, आत्मनिर्भर और उज्ज्वल 2026 की हार्दिक शुभकामनाएँ। जय हिंद! pic.twitter.com/ThcAHE0FDk— Gautam Adani (@gautam_adani) January 1, 2026 The post ‘ഇന്ത്യയെ സേവിക്കുക എന്നത് വെറുമൊരു ഉത്തരവാദിത്വമല്ല; മറിച്ച് നമ്മുടെ ഭാഗ്യവും അഭിമാനവുമാണ്’; പുതുവത്സരാശംസകൾ നേർന്ന് ഗൗതം അദാനി appeared first on Kairali News | Kairali News Live.