നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സംസ്ഥാന സർക്കാർ. ഇതിനായുള്ള നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി. പരിശീലനം ലഭിച്ച വളൻ്റിയർമാരാണ് വീടുകളിലെത്തി നവകേരള വികസനത്തെക്കുറിച്ച് അഭിപ്രായം തേടുക. 2031-ഓടെ വികസിത രാജ്യങ്ങളിലെ ജീവിതനിലവാരത്തിനൊപ്പം എത്തിക്കുക എന്നതാണ് നവകേരള സൃഷ്ടിയുടെ ദൗത്യം.നവകേരളസൃഷ്ടി എന്ന വലിയ ലക്ഷ്യത്തിനായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയാണ് നവകേരള സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിനാണ് ഇന്നുമുതൽ സംസ്ഥാനത്ത് തുടക്കം കുറിച്ചിരിക്കുന്നത്.ALSO READ: വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറും, സമഗ്ര പുനരധിവാസം ലക്ഷ്യം: മുഖ്യമന്ത്രികേരളത്തിന് 75 വയസ്സാകുന്ന 2031-ഓടെ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിനൊപ്പം എത്തിക്കുക എന്നതാണ് നവകേരള സൃഷ്ടിയുടെ ദൗത്യം. ജനങ്ങളുടെ സങ്കല്പം അറിഞ്ഞ് അതിൻ്റെ അടിസ്ഥാനത്തിലുള്ള നവകേരള നിർമ്മിതിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്.പരിശീലനം ലഭിച്ച വളൻ്റിയർമാരാണ് വീടുകളിലെത്തി നവകേരള വികസനത്തെക്കുറിച്ച് അഭിപ്രായം തേടുന്നത്. പൊതു ജനങ്ങൾക്ക് തങ്ങളുടെ വികസന സങ്കല്പങ്ങൾ, ആവശ്യങ്ങൾ, ആഗ്രഹങ്ങൾ എന്നിവയെല്ലാം സന്നദ്ധ സേനാംഗങ്ങളോട് പങ്കുവെക്കാം. ജനങ്ങൾക്ക് നൽകിയ ഓരോ വാഗ്ദാനങ്ങളും പാലിച്ച് മുന്നോട്ടു പോവുകയാണ് സംസ്ഥാന സർക്കാർ. സർക്കാർ ചെയ്ത കാര്യങ്ങൾ വർഷംതോറും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളോടുള്ള ആ ഉത്തരവാദിത്വത്തിൻ്റെ ഉദാഹരണമാണ്.മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്കിറങ്ങി ജനങ്ങൾക്ക് പറയാനുള്ളത് കേട്ട നവകേരളസദസ്സ് ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ നടത്തുന്ന ഇടപെടലുകളുടെ തെളിവായിരുന്നു. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജനങ്ങളെ കൂടി കേട്ടതിനു ശേഷം നടപ്പിലാക്കുന്നു എന്നതാണ് സർക്കാർ അവലംബിക്കുന്ന രീതി.The post നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി appeared first on Kairali News | Kairali News Live.