കാസർഗോഡ് തൃക്കരിപ്പൂരിൽ ഹോട്ടൽ ജീവനക്കാരന് ക്രൂരമർദനം. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള റെസ്റ്റോറൻ്റിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയപ്പോഴുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിലാവുകയും പിന്നാലെ ആക്രമിക്കുകയും ആയിരുന്നു.ALSO READ: ദൃശ്യ കൊലക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിക്കായി തെരച്ചിൽ ഊർജിതംഇതിനിടെയാണ് കൂട്ടത്തിലെ രണ്ടുപേർ ഹോട്ടൽ അടിച്ചു തകർത്തത്. ഗ്ലാസുകളും ലൈറ്റും തകർത്തു. ഹോട്ടൽ ഉടമ വിവരമറിച്ചതിനെ തുടർന്ന് ചന്തേര പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. സ്വന്തം വാഹനത്തിൽ പോയ രണ്ടു പേർ കൂടുതൽ ആളുകളുമായി തിരിച്ചെത്തി ജീവനക്കാരനെ ആക്രമിച്ച്, ഹോട്ടൽ അടിച്ചു തകർക്കുകയായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. അതേസമയം ആക്രമണത്തിൽ പരുക്കേറ്റ ഹോട്ടൽ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Hotel Staff Assaulted and Property Vandalized in Thrikaripur, Kasaragod Two ArrestedThe post ഭക്ഷണം കഴിക്കാനെത്തിയവർ ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ചു, ഹോട്ടൽ അടിച്ചു തകർത്തു; രണ്ടുപേർ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.