പുതുവർഷം കായിക ലോകത്ത് പുത്തൻ ഇവന്‍റുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. ക്രിക്കറ്റിൽ ടി20 ലോകകപ്പാണ് പ്രധാനമായും എല്ലാവരും ഉറ്റുനോക്കുന്ന പോരാട്ടം. വമ്പൻ ഇവന്റുകളിലേക്കുള്ള മുന്നൊരുക്കങ്ങൾ എന്നപോലെ വമ്പൻ പെർഫോമൻസുകളുടെ വർഷം കൂടിയാണ് കഴിഞ്ഞു പോയത്. 2025-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ച താരങ്ങൾ ആരെല്ലാമാണെന്ന് നോക്കാം.1. ഡെവാൾഡ് ബ്രേവിസ് – 65 സിക്സുകള്‍ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രേവിസ് 32 ഇൻനിംഗ്സിൽ അടിച്ചു കൂട്ടിയത് 65 സിക്സുകളാണ്. ടെസ്റ്റ്, ODI, T20 ഫോർമാറ്റുകളിലെല്ലാം ശക്തമായ പ്രകടനം കാ‍ഴ്ച വെച്ച ബ്രേവിസ് വരും മാച്ചുകളിൽ ദക്ഷിണാഫ്രിക്കയുടെ കുന്തമുനയാവും എന്നതിൽ സംശയമില്ല.2. അഭിഷേക് ശർമ്മ – 54 സിക്സുകൾഏറ്റവും കൂടുതൽ സിക്സുകൾ അടിച്ചു കൂട്ടിയവരിൽ രണ്ടാം സ്ഥാനത്തുള്ളത് ഒരു ഇന്ത്യൻ താരമാണ്. ഇന്ത്യയുടെ വലം കൈയ്യൻ ഓപ്പണർ അഭിഷേക് ശർമ്മയും 54 സിക്സുമായാണ് രണ്ടാം സ്ഥാനത്തുള്ളത്. 21 ഇന്നിങ്സിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്.ALSO READ; ടി20 ലോകകപ്പ് മുതൽ ഫിഫ ലോകകപ്പ് വരെ; 2026 കായികലോകത്ത് പെരുങ്കളിയാട്ട വർഷം2. ഷായ് ഹോപ്പ് – 54 സിക്സുകൾഅഭിഷേക് ശർമ്മക്കൊപ്പം സിക്സറുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം പങ്കിടുന്ന വെസ്റ്റ് ഇന്ത്യൻ താരം. വെസ്റ്റ് ഇന്ത്യയുടെ നായകനായ ഹോപ്പ് ടെസ്റ്റിൽ നാല്, ഏകദിനത്തിൽ 18, ടി20യിൽ 32 എന്ന ക്രമത്തിൽ ആകെ 54 സിക്സറുകളാണ് കഴിഞ്ഞ വര്ഷം അടിച്ചു കൂട്ടിയത്.3. ഹാരി ബ്രൂക്ക് – 50 സിക്സുകൾആഞ്ഞടിച്ച് കളിക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ വൈറ്റ്-ബോൾ ക്യാപ്റ്റൻ ബ്രൂക്ക്, മൂന്ന് ഫോർമാറ്റുകളിലുമായി 45 ഇന്നിംഗ്സുകൾ കളിച്ച് 50 സിക്സുകൾ പറത്തിയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിൽ ബ്രൂക്ക് യഥാക്രമം 14, 20, 16 സിക്സറുകൾ നേടിയിട്ടുണ്ട്.4. സഹിബ്സാദ ഫർഹാൻ – 45 സിക്സുകൾ26 ഇന്നിങ്സുകളിൽ 45 സിക്സുകൾ സ്കോർ ചെയ്താണ് പാക് താരം ടോപ് ഫൈവിലെത്തിയത്. സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പിൽ പാകിസ്ഥാനു വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വലംകൈയ്യൻ ബാറ്റ്സ്മാൻമാരിൽ ഒരാളായിരുന്നു ഫർഹാൻ.5. തൻസിദ് ഹസൻ – 44 സിക്സുകൾരണ്ട് വൈറ്റ്-ബോൾ ഫോർമാറ്റുകളിലുമായി 34 ഇന്നിംഗ്സുകളിൽ നിന്ന് ആകെ 44 സിക്സറുകൾ നേടിയാണ് ബംഗ്ലാദേശി ബാറ്റ്സ്മാൻ തൻസിദ് ഹസൻ പട്ടികയിൽ ഇടം പിടിച്ചത്. The post സിക്സ് അടിച്ചു ഞെട്ടിച്ചവർ: 2025-ൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരങ്ങൾ ഇവരാണ്; ഇന്ത്യക്കാരനായി ഒരാൾ മാത്രം appeared first on Kairali News | Kairali News Live.