തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും

Wait 5 sec.

ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്താനും തടവുകാരുടെ പട്ടിക പരസ്പരം കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാര്‍, 33 മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ വിവരങ്ങള്‍ ഇന്ത്യ പാകിസ്താനും പാക് കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ തിരിച്ചും കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ വര്‍ഷംതോറും ഇത്തരത്തില്‍ തടവുകാരുടെ പട്ടിക കൈമാറുന്നത്.നയതന്ത്ര ചാനല്‍ വഴിയായിരുന്നു പട്ടിക കൈമാറ്റം. പാകിസ്താനില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ 167 ഇന്ത്യക്കാരെ ഉടന്‍ വിട്ടയക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചു.പാക് കസ്റ്റഡിയിലുള്ള 35 ഇന്ത്യക്കാര്‍ക്ക് കോണ്‍സുലേറ്റിന്റെ സഹായം ലഭ്യമാക്കാന്‍ പാകിസ്താന്‍ അനുവദിക്കാത്ത വിഷയം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.