ഇൻഡോറിൽ മലിനജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും

Wait 5 sec.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാലിന്യ ജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും. ഇൻഡോറിലെ ഭഗീരത്പുര പ്രദേശത്തെ മറാത്തി മൊഹല്ലയിൽ നിന്നാണ് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി റിപോർട്ടുകൾ പുറത്ത് വന്നത്. ഇതോടെ ഇന്‍ഡോറില്‍ മാലിന്യ ജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരുടെ എണ്ണം എട്ടായി.പാൽ വെള്ളത്തിൽ കലർത്തി നൽകിയതിനെ തുടർന്നാണ് കുഞ്ഞിന് ഛർദ്ദിയും വയറിളക്കവും ബാധിച്ച് ഗുരുതരാവസ്ഥയിലായതായി ആശുപത്രിയിലേക്കെത്തിക്കുന്നതെന്ന് കുട്ടിയുടെ അമ്മ സാധന സാഹു പറഞ്ഞു.അതേസമയം പത്ത് വർഷത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് തങ്ങൾക്ക് കുട്ടി ജനിച്ചതെന്നും ആവർത്തിച്ചുള്ള പരാതികൾ ഉണ്ടായിരുന്നിട്ടും, പ്രദേശത്ത് വൃത്തികെട്ടതും മലിനവുമായ വെള്ളമാണ് ലഭിച്ചുകൊണ്ടിരുന്നതെന്ന് അമ്മ സാധന സാഹു ആരോപിച്ചു. അതേസമയം കുഞ്ഞിന്റെ മരണം പ്രദേശവാസികൾക്കിടയിൽ രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കി.ALSO READ: യെലഹങ്കയിലെ ബുൾഡോസർരാജ്: കോൺഗ്രസിനും ബിജെപിക്കും ഒരേ ശബ്ദം; വ്യാജ പ്രചാരണവുമായി കന്നഡ വികാരം കത്തിക്കാൻ ബിജെപി നേതാക്കൾകഴിഞ്ഞ ഡിസംബര്‍ 25നും 26നും ഭഗീരഥപുരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ മരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഛര്‍ദ്ദിയും വയറിളക്കവും അടക്കമുള്ള അശ്വസ്ഥതകളുമായാണ് മിക്കവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. മലിനജലം കുടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടായത്. 27 ആശുപത്രികളിലായി 162 പേര്‍ ചികിത്സയിലുണ്ട്.അതേസമയം, ദുരിതബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ക്ലോറിനേഷൻ വർദ്ധിപ്പിച്ചു, സുരക്ഷിതമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി വാട്ടർ ടാങ്കറുകൾ വിന്യസിച്ചിട്ടുണ്ട്.The post ഇൻഡോറിൽ മലിനജലം കുടിച്ച് അസുഖബാധിതരായി മരിച്ചവരിൽ ആറ് മാസം പ്രായമുള്ള കുഞ്ഞും appeared first on Kairali News | Kairali News Live.