തൃശൂര്‍ | മദ്യത്തിന് പേരിടുന്നതിന് സര്‍ക്കാര്‍ സമ്മാനം പ്രഖ്യാപിച്ച വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി. ഇത്തരം നിലപാട് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇടയാക്കുമെന്ന് തൃശൂരിലെ കോണ്‍ഗ്രസ്സ് നേതാവ് ജോണ്‍ ഡാനിയല്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.മദ്യത്തിന്റെ പരസ്യത്തിന് സമ്മാനം നല്‍കുന്നത് മദ്യത്തെ മഹത്വവത്‌രിക്കുന്നതിന് തുല്യമാണ്. മനുഷ്യന്റെ ആരോഗ്യം, സാമ്പത്തിക ഘടന എന്നിവയെല്ലാം തകര്‍ക്കുന്ന ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പരാതിയില്‍ വ്യക്തമാക്കി.പരസ്യത്തിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയും രംഗത്തെത്തിയിരുന്നു. മദ്യത്തിന് പേരിടാനായി മത്സരവും സമ്മാനവും പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.