ജിദ്ദയിൽ വിപണിയിലെത്താനിരുന്ന ടൺ കണക്കിന് പഴകിയ മാംസവും 200 ലിറ്റർ വ്യാജ പെർഫ്യൂമുകളും പിടിച്ചെടുത്തു

Wait 5 sec.

ജിദ്ദ നഗരസഭ കിഴക്കൻ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ പെർഫ്യൂമുകളും പഴകിയ മാംസവും പിടിച്ചെടുത്ത് നശിപ്പിച്ചു.ഉറവിടം വ്യക്തമല്ലാത്ത 200 ലിറ്റർ പെർഫ്യൂമുകളും നാലര ടണ്ണിലധികം (4,550 കിലോ) പഴകിയ മാംസവുമാണ് അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചത്.ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ ലൈസൻസില്ലാതെയും പ്രവർത്തിച്ചിരുന്ന നാല് കേന്ദ്രങ്ങൾ ഉദ്യോഗസ്ഥർ അടപ്പിച്ചു.ജനവാസ മേഖലകളിലെ വെയർഹൗസുകളും അനധികൃത കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നത്.4,550 കിലോഗ്രാം മാംസം ഒട്ടും ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ നശിപ്പിച്ചു.എവിടെ നിർമ്മിച്ചതാണെന്നോ എന്തൊക്കെ ചേരുവകൾ അടങ്ങിയതാണെന്നോ വ്യക്തമല്ലാത്ത 200 ലിറ്റർ പെർഫ്യൂമുകളാണ് പിടിച്ചെടുത്തത്. ഇത്തരം പെർഫ്യൂമുകൾ ചർമ്മരോഗങ്ങൾക്കും മറ്റും കാരണമായേക്കാം.നിയമവിരുദ്ധമായി പ്രവർത്തിച്ച നാല് കേന്ദ്രങ്ങളും സീൽ ചെയ്തു. ആരോഗ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.The post ജിദ്ദയിൽ വിപണിയിലെത്താനിരുന്ന ടൺ കണക്കിന് പഴകിയ മാംസവും 200 ലിറ്റർ വ്യാജ പെർഫ്യൂമുകളും പിടിച്ചെടുത്തു appeared first on Arabian Malayali.