മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദാണ് നട തുറക്കുക. ജനുവരി 14നാണ് മകരവിളക്ക്.നട തുറന്നതിന് പിന്നാലെ മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകരും. തുടർന്ന് തീർത്ഥാടകർക്ക് പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്താം. മണ്ഡലപൂജകൾ കഴിഞ്ഞ് ഡിസംബർ 27ന് രാത്രി 10നു ഹരിവരാസനം പാടി നടയടച്ചിരുന്നു. ജനുവരി പതിനാലാണ് ഈ വർഷത്തെ മകരവിളക്ക്. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ബോർഡും സർക്കാരും തീർത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാനന പാതയിലൂടെ ഉള്ള അയ്യപ്പന്മാരുടെ വരവിനും ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.ALSO READ: ‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്തമിഴ്നാട്ടിൽ നിന്ന് വരുന്ന വണ്ടികൾക്ക് കുമളിയിൽ പാർക്ക് ചെയ്യാൻ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ഇതിനായി കേരള -തമിഴ്നാട് വനവകുപ്പ് സംയുക്തമായി പ്രവർത്തിക്കും.മകര വിളക്കുമായി ബന്ധപ്പെട്ട കെട്ടുന്ന പർണ്ണ ശാലയിൽ ഇത്തവണയും ദേവസ്വം ബോർഡ് ഭക്ഷണം എത്തിച്ചു നൽകും.മകര വിളക്ക് ദർശിക്കാനായി പ്രത്യേക ഇടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കൃത്യമായ സുരക്ഷാ സംവിധാനം ഒരുക്കും. മകരവിളക്ക് തീർത്ഥാടന കാലത്തും സ്പോട്ട് ബുക്കിംഗ് ഉണ്ടാകും. തീർത്ഥാടകർ പരമാവധി വെർച്ചൽ ക്യൂ ബുക്കിംഗ് പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. മകരവിളക്ക് ദിവസം കഴിഞ്ഞ വര്‍ഷം കെ എസ് ആര്‍ ടി സി 800 ബസ് സര്‍വീസ് നടത്തി. ഇത്തവണ കൂടുതല്‍ ബസ്സുകള്‍ സജ്ജമാക്കും. മണ്ഡലകാലത്ത് ശബരിമലയിൽ 36,33,191 ഭക്തരാണ് ദർശനം നടത്തിയത്.കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 തീർത്ഥാടകരാണ് ഇക്കുറി ശബരിമലയിലെത്തിയത്.തീർത്ഥാടകരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായപ്പോഴും മണ്ഡലകാലം പൊതുവിൽ പരാതി രഹിതമായിരുന്നു.The post മകരവിളക്ക് മഹോത്സവം: ശബരിമല നട നാളെ തുറക്കും appeared first on Kairali News | Kairali News Live.