സൗദിയിൽ ശൈത്യം കടുക്കുന്നു; കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് തബൂക്ക് മേഖലയിലെ സ്കൂൾ സമയം മാറ്റി

Wait 5 sec.

സൗദി അറേബ്യയുടെ വടക്കൻ മേഖലകളിൽ ശൈത്യം കടുക്കുന്ന സാഹചര്യത്തിൽ തബൂക്ക് പ്രവിശ്യയിലെ സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തി.വരും ദിവസങ്ങളിൽ താപനില വൻതോതിൽ താഴുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന്, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പാണ് സമയമാറ്റം പ്രഖ്യാപിച്ചത്.അടുത്ത ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സ്കൂൾ പ്രവൃത്തി സമയം രാവിലെ 9 മണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ. അതിരാവിലെയുള്ള കഠിനമായ തണുപ്പിൽ നിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകാനാണ് സ്കൂൾ സമയം വൈകിപ്പിച്ചത്.നിലവിൽ പരീക്ഷകൾ നടക്കുന്ന സ്കൂളുകളിൽ രാവിലെ 10 മണിക്ക് മാത്രമേ പരീക്ഷാ നടപടികൾ ആരംഭിക്കാൻ പാടുള്ളൂ.താൽക്കാലികമായി അഞ്ച് ദിവസത്തേക്കാണ് ഈ സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് ഇതിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.സൗദിയുടെ വടക്കൻ അതിർത്തികളിൽ താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (NCM) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.The post സൗദിയിൽ ശൈത്യം കടുക്കുന്നു; കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് തബൂക്ക് മേഖലയിലെ സ്കൂൾ സമയം മാറ്റി appeared first on Arabian Malayali.