മലപ്പുറം: അറിവനുഭവങ്ങള്‍ പങ്കുവെച്ച് രണ്ട് ദിനങ്ങളിലായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഅ്ദിന്‍ ഐക്കണ്‍ ഇന്റലക്ച്വല്‍ കോണ്‍ക്ലേവിന് പ്രൗഢമായ സമാപനം. വിവിധ സെഷനുകള്‍ക്ക് നൂറോളം അതിഥികള്‍ നേതൃത്വം നല്‍കി.മുഹ് സ്സുസുന്ന ജീവിതം, യാത്ര, അനുഭവം എന്ന സെഷനില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മാധ്യമങ്ങളിലെ മുസ്ലിമും വാര്‍ത്താ മൂല്യങ്ങളുടെ പരിണാമവും എന്ന സെഷനില്‍ മാധ്യമ പ്രവര്‍ത്തകരായ എം പി പ്രശാന്ത്, എം പി ഫവാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് നടന്ന വിവിധ സെഷനുകള്‍ക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, അബ്ദുല്ല അഹ്സനി ചെങ്ങാനി, ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, ഡോ. അല്‍ഹാജ് ഫാസില്‍ റസ്വി ഹസ്റത് കാവല്‍ക്കട്ട, ടിഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മുസ്തഫ പി എറയ്ക്കല്‍, ബികെ സുഹൈല്‍ എന്നിവര്‍ പ്രസംഗിച്ചു.രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ ആയിരത്തോളം പ്രതിനിധികള്‍ സംബന്ധിച്ചു. കോണ്‍ക്ലേവിന്റെ ഭാഗമായി ഐ റീഡ് പുസ്തകോത്സവവും, കരിയര്‍ സംബന്ധമായ സംശയനിവാരണത്തിനായി ഐ ഗൈഡും വിവിധ വൈജ്ഞാനിക മേഖലകളിലെ പ്രമുഖരുടെ നേതൃത്വത്തില്‍ ഐ ക്ലിനിക്കും പ്രവര്‍ത്തിച്ചു.മണ്ണ് വാരിത്തിന്നുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ചങ്ങരംകുളത്ത് ഒരു വയസ്സുകാരൻ മരിച്ചു