വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം ന​ഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്

Wait 5 sec.

മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്‍ഷന്‍ ഭവന്‍ റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.തലയിലും കഴുത്തിലും ഇടത് കൈയ്യിലും പുറത്തും ഗുരുതര പരിക്കേറ്റ 28കാരിയായ മുണ്ടുപറമ്പ് പണ്ടാരത്തൊടിയിലെ ചെമ്മല വീട്ടില്‍ സുരേഷ് ബാബുവിന്റെമകള്‍ സി അപര്‍ണ്ണ മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.മലപ്പുറത്തെ ഇങ്കല്‍സിറ്റിയിലെ ഓഫീസിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. നിരവധി തവണ അശ്വിന്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും നിരസിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അശ്വിന്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും വിവാഹാഭ്യാര്‍ത്ഥന നടത്തുന്നത് തുടര്‍ന്നു. ശല്യം സഹിക്കാതെ യുവതി പൊലീസില്‍ പരാതി നല്‍കുകയും ഒരാഴ്ച മുമ്പ് പൊലീസ് അശ്വിനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്ന്, ഇന്ന് രാവിലെ ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ബുള്ളറ്റിലെത്തിയ യുവാവ് തടഞ്ഞു നിര്‍ത്തി ബലമായി ഹെല്‍മെറ്റ് മാറ്റി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.സബ് ഇന്‍സ്പെക്ടര്‍ എ എം യാസിറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഭാരതീയ ന്യായസംഹിത നിയമപ്രകാരം തടഞ്ഞ് വെയ്ക്കുക, ആയുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വധശ്രമം വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.ആരോ​ഗ്യ-വ്യവസായ മേഖലകളിൽ മലപ്പുറത്തിന്റെ മുഖം മിനുക്കുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്