മലപ്പുറം: വ്യവസായിക മേഖലയില്‍ മലപ്പുറം മോഡല്‍ അടയാളപ്പെടുത്തുന്ന അഞ്ചുവര്‍ഷമാണ് വരാനിരിക്കുന്നതെന്നും സ്വകാര്യ പങ്കാളിത്തത്തോടെ മലപ്പുറത്തെ വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച് മിറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണമായും സംരംഭക സൗഹൃദമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കും. അഭ്യസ്തവിദ്യരായ യുവാക്കളെയും സ്ത്രീകളെയും സംരംഭകലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കും. ഉല്‍പന്നങ്ങള്‍ക്ക് ‘മെയ്ഡ് ഇന്‍ മലപ്പുറം’ പേരില്‍ വിദേശ വിപണിയില്‍ ഇടം ഒരുക്കും. വ്യവസായിക മേഖലയില്‍ മലപ്പുറത്തിന്റെ പേരും ഉയര്‍ന്നു കേള്‍ക്കും.സ്ട്രോക്ക് റിഹാബിലിറ്റേഷന്‍ യൂനിറ്റുകള്‍സ്ട്രോക്ക് വന്ന രോഗികളുടെ പുനരധിവാസത്തിന് മള്‍ട്ടി സ്പെഷാലിറ്റി സ്ട്രോക്ക് റിഹാബിലിറ്റേഷന്‍ യൂനിറ്റുകള്‍ ആരംഭിക്കും. സ്ട്രോക്കിനു ശേഷം സാധാരണയായി കാണാറുള്ള വൈകല്യങ്ങള്‍ക്ക് ഒരു രോഗിയെ പോലും വിട്ടുകൊടുക്കാതെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. സ്ട്രോക്ക് റിഹാബിലിറ്റേഷന്‍ യൂനിറ്റുകളില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ട്രോക്ക് ടീമിന്റെ സേവനം ലഭ്യമാകും. കിടപ്പിലായ രോഗികള്‍ക്കാവശ്യമായ തെറാപ്പികള്‍ എല്ലാം ഇവിടെ ഒരുക്കും.ഒഴിവ് സമയങ്ങള്‍ ആനന്ദകരമാകുംഒഴിവു സമയങ്ങള്‍ ഉല്ലാസത്തിനായി ഉപയോഗിക്കുന്ന ഒത്തിരി പേരുണ്ട്. അവരുടെ കൂടിയിരുത്തങ്ങള്‍ക്ക് വേദിയൊരുക്കണം. ഇതിനായി ജില്ലയില്‍ 100 പുതിയ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ ഒരുക്കും. ഡി ടി പി സിയുമായി ചേര്‍ന്ന് ഇതിന് പദ്ധതി തയ്യാറാക്കും. ഇവിടെ വിനോദത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും സൗകര്യങ്ങള്‍ ഉണ്ടാകും. വിനോദസഞ്ചാരത്തിന് വലിയ സാധ്യതകള്‍ തുറക്കുന്ന അറിയപ്പെടാതെ പോയ ഒത്തിരി ഇടങ്ങളുണ്ട്. ഇത്തരം കേന്ദ്രങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുക.മലപ്പുറത്തിന്റെ ആരോഗ്യം കാക്കുംമലപ്പുറത്തിന്റെ ആരോഗ്യം കാക്കാന്‍ സമഗ്ര പദ്ധതി തയ്യാറാക്കും. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയത്തിനും ചികിത്സക്കും സുപ്രധാനമായ പദ്ധതി മനസ്സില്‍ ഉണ്ട്. ഇവരുടെ ചികിത്സക്ക് പണം തടസ്സമാകരുത്. ഉന്നത നിലവാരമുള്ള റേഡിയേഷന്‍ തെറാപ്പി സൗജന്യമായി നല്‍കാന്‍ സാധിക്കണം. ഒത്തിരി കാന്‍സര്‍ രോഗികളുടെ പ്രയാസം നേരില്‍കണ്ട് ജനപ്രതിനിധി ആകുന്നതിനു മുമ്പേ മനസ്സില്‍ താലോലിച്ച ലക്ഷ്യമാണത്.വിജയഭേരി തുടരുംവിജയഭേരി പദ്ധതിയിലൂടെ നമ്മുടെ മലപ്പുറം മോഡല്‍ ലോകം ചര്‍ച്ച ചെയ്തതാണ്. ഇതിനൊരു തുടര്‍ച്ച ഉണ്ടാകും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ലോക നിലവാരത്തിലേക്ക് ഉയരാന്‍ ഫിനിഷിങ് സ്കൂളുകള്‍ ഒരുക്കും. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ സീറ്റ് പ്രതിസന്ധി എല്ലാവര്‍ഷവും ചര്‍ച്ചയാണ്. ഇതിനൊരു പരിഹാരം കാണാന്‍ ഇടപെടല്‍ ഉണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരത്തിലുള്ള പദ്ധതികളാണ് ജില്ലയെ കാത്തിരിക്കുന്നത്.ആദിവാസി സ്വപ്നങ്ങള്‍ക്ക് നിറംപകരുംആദിവാസി ഉന്നതികളിലെ സമഗ്ര വികസനത്തിനായി സ്പെഷ്യല്‍ പാക്കേജ് കൊണ്ടുവരും. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാല്‍ വിദ്യാവാഹിനി പദ്ധതി ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. ഈ അധ്യായന വര്‍ഷം സ്കൂളില്‍ പോകാത്ത വിദ്യാര്‍ഥികള്‍ ആദിവാസി ഉന്നതികളില്‍ ഉണ്ട്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരും. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇവര്‍ക്കായി ആരോഗ്യ മേഖലയിലും പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.അമേരിക്കയിൽ ലോകകപ്പിനെത്തുന്ന മലയാളികൾക്കായി യുഎസ്എ കെഎംസിസി ഹെൽപ്പ് ഡെസ്ക്പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തുംപ്രവാസി ക്ഷേമ പദ്ധതികള്‍ ജില്ലാ പഞ്ചായത്തിന്റെപ്രധാന അജണ്ടയാണ്. നമ്മുടെ നാട് ഏറെ ആദരവ് കല്‍പ്പിക്കേണ്ട വിഭാഗമാണ് അവര്‍. അവരുടെ സേവനം അടയാളപ്പെടുത്തുന്ന രീതിയില്‍ പദ്ധതികള്‍ ആലോചനയിലുണ്ട്. പ്രവാസി പുനരധിവാസം ഭീഷണി നേരിടുന്ന സമയമാണ്. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച് മടങ്ങിയെത്തുന്നവര്‍ക്ക് സാമ്പത്തികമായും ആരോഗ്യമായും വലിയ പ്രയാസം നേരിടുമ്പോള്‍ അവരെ ചേര്‍ത്തു പിടിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. പ്രവാസി സംഘടനങ്ങളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും.സിന്തറ്റിക് സ്റ്റേഡിയങ്ങള്‍ വരുംഫുട്ബോളിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം ജില്ലാ പഞ്ചായത്തിനു കീഴില്‍ സിന്തറ്റിക് സ്റ്റേഡിയങ്ങള്‍ കൊണ്ടുവരും.തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം: അഡ്വ. എ പി സ്മിജിതീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ പി സ്്മിജി. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച് മിറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ വിവിധ ടൂറിസം സ്പോട്ടുകള്‍ ഉണ്ടെങ്കിലും തീര മേഖലയില്‍ അത്തരത്തില്‍ അറിയപ്പെടുന്ന കേന്ദ്രങ്ങള്‍ ഇല്ല എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ തീരദേശ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രാധാന്യം നല്‍കും. ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ് ഹബ് സ്റ്റേഷന്‍ സ്ഥാപിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കും. അവര്‍ക്കു വേണ്ടി പ്രത്യേക വിദ്യഭ്യാസ പദ്ധതികള്‍ നടപ്പിലാക്കും. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം കൊണ്ട് പ്രയാസപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളും.മീറ്റ് ദ പ്രസ് പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.