ന്യൂഡല്‍ഹി | 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം. കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകുന്നതാണ് കരാര്‍.കരസേനയ്ക്കായി ഡ്രോണുകള്‍, ശത്രുരാജ്യത്തിന്റെ ഡ്രോണുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, എം കെ 2 മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ദീര്‍ഘദൂര റോക്കറ്റുകള്‍ എന്നിവ വാങ്ങാനാണ് അനുമതി.വ്യോമസേനയ്ക്ക് ഓട്ടോമാറ്റിക് ടേക് ഓഫ് ലാന്‍ഡിങ് റെക്കോര്‍ഡിങ് സംവിധാനം, ആസ്ട്ര എം കെ 2 മിസൈല്‍ തുടങ്ങിയവ സ്വന്തമാവും. നാവിക സേനയ്ക്ക് ടഗുകള്‍, ഹൈ ഫ്രീക്വന്‍സി റേഡിയോ എന്നിവയാണ് വാങ്ങുന്നത്. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ വമ്പന്‍ നവീകരണത്തിനാണ് ഇന്ത്യന്‍ പ്രതിരോധ രംഗം വിധേയമാകുന്നത്.