മുംബൈയിൽ കാൽനടയാത്രക്കാർക്ക് നേരെ ബെസ്റ്റ് ബസ് ഇടിച്ചുകയറി നാല് പേർ മരിച്ചു. തിങ്കളാഴ്ച രാത്രി മുംബൈയിലെ ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷന് സമീപം ആയിരുന്നു അപകടം. ഒമ്പത് പേർക്ക് അപകടത്തിൽ പരുക്ക് പറ്റി. ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് കാൽ നടയാത്രക്കാരുടെ മേൽ ഇടിച്ചെന്നാണ് പ്രാഥമിക വിവരങ്ങൾ.തിങ്കളാഴ്ച രാത്രി 10:05 ഓടെ ഭാണ്ഡുപ്പ് വെസ്റ്റിലെ തിരക്കേറിയ സ്റ്റേഷൻ റോഡിലാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരക്കേറിയ പ്രദേശത്ത് കാൽ നടയാത്രക്കാരെ ബസ് ഇടിച്ചു തെറിപ്പിച്ചതായും ഇത് കാഴ്ചക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ALSO READ: ‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്അഗ്നിശമന സേന, പോലീസ്, ബെസ്റ്റ് ജീവനക്കാർ, 108 ആംബുലൻസ് സർവീസുകൾ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. ഇരകളുടെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങൾ കാത്തിരിക്കുകയാണ്. പോലീസ് പ്രദേശത്ത് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്.The post മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്ക് നേരെ ഇടിച്ചുകയറി അപകടം; നാല് പേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.