കേരള സാഹിത്യ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ക്വീർ സാഹിത്യ ശില്പശാല അരങ്ങ് നടന്നു. തെന്മല ശെന്തുരുണി വനവിജ്ഞാന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ക്വീർ സാഹിത്യം പ്രസിദ്ധീകരണത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി എ.ജി.ഒലീന ക്ലാസ്സെടുത്തു. സി. പി. അബുബക്കർ സ്വാഗതമാശംസിച്ച പരിപാടിയിൽ കേരള സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ അംഗം വിജയരാജമല്ലിക അദ്ധ്യക്ഷത വഹിച്ചു. ALSO READ: ‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്ഡോ. സി. ഉണ്ണികൃഷ്ണൻ ആശംസയർപ്പിച്ചു. തുടർന്ന് കവിതയും പ്രതിരോധവും എന്ന വിഷയത്തിൽ ആദിയും ഉത്തരാധുനിക സാഹിത്യത്തിൽ ക്വീർ സാന്നിദ്ധ്യം എന്ന വിഷയത്തിൽ അനസ് എൻ. എസും പ്രഭാഷണം നടത്തി. തുടർന്ന് സംവാദം കവിതാലാപനം എന്നിവ നടന്നു.The post കേരള സാഹിത്യ അക്കാഡമിയുടെ ക്വീർ സാഹിത്യ ശില്പശാല അരങ്ങ് നടന്നു appeared first on Kairali News | Kairali News Live.