നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയുടെ ആത്മഹത്യ: കോൺഗ്രസ് കൗൺസിലർക്കെതിരെ ആത്മഹത്യാക്കുറിപ്പ്

Wait 5 sec.

നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയും വ്യാപാര വ്യവസായി സമിതി ഏരിയ പ്രസിഡൻ്റുമായ ദിലീപിൻ്റെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങൾ. കോൺഗ്രസ് കൗൺസിലറായ ഗ്രാമം പ്രവീണിന്റെ മാനസിക പീഡനമാണ് തന്റെ മരണത്തിന് കാരണമെന്ന് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.കൗൺസിലർ തന്റെ കുടുംബത്തിലേക്ക് അനാവശ്യമായി കടന്നുവന്നത് തന്നെ മാനസികമായും കുടുംബപരമായും വളരെയധികം തളർത്തിയെന്ന് കുറിപ്പിൽ പറയുന്നുണ്ട്. ദിലീപിന്റെ മരണത്തിൽ ഗ്രാമം പ്രവീണിന് പങ്കുണ്ടെന്ന് കാണിച്ച് കുടുംബം കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു.ALSO READ: കേന്ദ്രത്തിനെതിരെ പ്രക്ഷോഭം: ജനുവരി 5ന് 23,000 വാർഡുകളിൽ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി, 15 മുതൽ ഗൃഹസന്ദര്‍ശനംസംഭവത്തിൽ ദിലീപിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. മരിച്ച ദിലീപ് വ്യാപാര വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്.The post നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമയുടെ ആത്മഹത്യ: കോൺഗ്രസ് കൗൺസിലർക്കെതിരെ ആത്മഹത്യാക്കുറിപ്പ് appeared first on Kairali News | Kairali News Live.