കർണാടകയിലെ കോൺഗ്രസ് സർക്കാർ പാവപ്പെട്ട ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് മേൽ ബുൾഡോസർ ഓടിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. ബിജെപിയും ആർഎസ്എസും നടത്തുന്നതിന് സമാനമായ ‘കർസേവ’യാണ് കോൺഗ്രസ് ഇപ്പോൾ കർണാടകയിൽ നടപ്പിലാക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.യാതൊരു ദയയുമില്ലാതെ ജെസിബികൾ ഉപയോഗിച്ച് പാവപ്പെട്ടവരുടെ വീടുകൾ തകർക്കുകയാണ്. എന്ത് തെറ്റാണ് ഈ പാവപ്പെട്ടവർ ചെയ്തതെന്ന് ചോദിച്ച സനോജ്, അവർക്കിനി എങ്ങോട്ട് പോകണമെന്ന് പോലും അറിയാത്ത അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയം ട്വീറ്റ് ചെയ്തതോടെയാണ് ഇത് ദേശീയതലത്തിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, കേരളത്തിലെ മാധ്യമങ്ങൾ ഈ ഭരണകൂട ഭീകരത കണ്ട ഭാവം നടിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ALSO READ: താമരശ്ശേരി ചുരം കയറാനുള്ള ഒരുക്കത്തിലാണോ ? ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണംകോൺഗ്രസും ബിജെപിയും തമ്മിൽ ജനദ്രോഹ നടപടികളിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് വാർത്താക്കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു. എ കെ ആന്റണി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ആദിവാസികളോട് കാണിച്ച ക്രൂരതയ്ക്ക് സമാനമായ നീക്കമാണിത്. കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംഘവും കർണാടക സന്ദർശിച്ച് അവിടെ നടക്കുന്നത് നേരിട്ട് കാണാൻ തയ്യാറാകണമെന്നും സനോജ് ആവശ്യപ്പെട്ടു. കർണാടക സിപിഐഎമ്മിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നും പാർട്ടി കൃത്യമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പാവപ്പെട്ടവരുടെ നെഞ്ചിലൂടെ ബുൾഡോസർ കയറ്റാൻ മടിയില്ലാത്ത കോൺഗ്രസിനെതിരെയും ഇത്തരം അനീതികൾക്കെതിരെയും മുഷ്ടി ചുരുട്ടാൻ എക്കാലവും കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാകുമെന്ന ഉറപ്പോടെയാണ് ഡി.വൈ.എഫ്.ഐ ഈ വിഷയത്തിൽ ഇടപെടുന്നത്.The post പാവപ്പെട്ടവരുടെ നെഞ്ചിലൂടെ ബുൾഡോസർ കയറ്റുന്നു; കർണാടക സന്ദർശിക്കാൻ വി.ഡി. സതീശനെ വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ appeared first on Kairali News | Kairali News Live.