ഐവൈസിസി ഹമദ് ടൗണ്‍ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Wait 5 sec.

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി) ബഹ്‌റൈന്‍ 2025-2026 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുള്‍ മുത്തലിബ് (പ്രസിഡന്റ്), ഷാജഹാന്‍ പിഎച്ച് (സെക്രട്ടറി), അരുണ്‍ കുമാര്‍ പികെ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.വൈസ് പ്രസിഡന്റായി അന്‍വര്‍ കാക്കൂര്‍, ജോയിന്റ് സെക്രട്ടറിയായി സനല്‍ ദിവാകരന്‍ എന്നിവരെയും തിരഞ്ഞെടുത്തു. സംഘടനയുടെ വാര്‍ഷിക പുനസംഘടനയുടെ ഭാഗമായി നടന്ന കണ്‍വന്‍ഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായി പ്രദീപന്‍ സിപി, വിജീഷ് നീര്‍താടില്‍, സുരേഷ്, ഫൈസല്‍, സിന്റോ എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ സജീവന്‍, ശരത്ത് കണ്ണൂര്‍, നസീര്‍ പൊന്നാനി, വിജയന്‍ ടിപി, രാജീഷ് പിസി, ജയരാജ്, ഹരിശങ്കര്‍, രഞ്ജിത്ത്, അനീഷ് വാദി, അജ്മല്‍ ചാലില്‍ എന്നിവരാണ് ഹമദ് ടൗണ്‍ ഏരിയയില്‍ നിന്നുള്ള ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.വരും വര്‍ഷത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും ശാക്തീകരണത്തിനും പുതിയ കമ്മിറ്റി നേതൃത്വം നല്‍കും. 2025-2026 വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.The post ഐവൈസിസി ഹമദ് ടൗണ്‍ ഏരിയ ഭാരവാഹികളെ തിരഞ്ഞെടുത്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.