സമസ്ത നൂറാം വാര്‍ഷികം: ഐസിഎഫ് സല്‍മാബാദ് വിളംബരം നടത്തി

Wait 5 sec.

മനാമ: ‘മനുഷ്യര്‍ക്കൊപ്പം’ ശീര്‍ഷകത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഐസിഎഫ് ആചരിക്കുന്ന സന്ദേശ പ്രചരണ ക്യാമ്പയിനിന്റെ സല്‍മാബാദ് സെന്‍ട്രല്‍ തല വിളംബരം ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് കെകെ അഖൂബക്കര്‍ ലത്വീഫി നിര്‍വ്വഹിച്ചു.ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ്, റീജിയന്‍ ഘടകങ്ങളിലായി സംഘടിപ്പിക്കും. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി 33 അംഗ ടീം സെന്റിനറിക്ക് രൂപം നല്‍കി.ഭാരവാഹികളായി ഷാജഹാന്‍ കൂരിക്കുഴി (ചെയര്‍മാന്‍), വിപികെ മുഹമ്മദ് വടകര (ജനറല്‍ കണ്‍വീനര്‍), അഷ്‌റഫ് കോട്ടക്കല്‍ (ഫിനാന്‍സ് കണ്‍വീനര്‍), വൈ കെ നൗഷാദ്, അഷറഫ് ബോവിക്കാനം, അര്‍ഷാദ് ഹാജി (വൈസ് ചെയര്‍മാന്‍), ഹംസ ഖാലിദ് സഖാഫി, അമീറലി ആലുവ, അന്‍സാര്‍ വെള്ളൂര്‍, യൂനുസ് മുടിക്കല്‍, റഹീം താനൂര്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.സല്‍മാബാദ് സുനി സെന്ററില്‍ റീജിയന്‍ പ്രസിഡന്റ് അബ്ദുറഹിം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നാഷണല്‍ സെക്രട്ടറി നൗഫല്‍ മയ്യേരി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ലത്വീഫി, ഹംസ ഖാലിദ് സഖാഫി, ഷാജഹാന്‍ കെബി സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള രണ്ടത്താണി സ്വാഗതവും സെന്റിനറി കണ്‍വീനര്‍ വിപികെ മുഹമ്മദ് നന്ദിയും പറഞ്ഞു.The post സമസ്ത നൂറാം വാര്‍ഷികം: ഐസിഎഫ് സല്‍മാബാദ് വിളംബരം നടത്തി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.