കോഴിക്കോട് കൂടരഞ്ഞിയിൽ, ആദിവാസി വിഭാഗത്തിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ കൂട്ടുകാരനാണ് ആക്രമണം നടത്തിയത്. മാറിയിട്ട ചെരുപ്പ് പ്ലസ് വൺ വിദ്യാർത്ഥിയിൽ നിന്ന് തിരിച്ചു ചോദിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.കൂടരഞ്ഞി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ കൂട്ടുകാരനായ പ്ലസ് വൺ വിദ്യാർഥി വീട്ടിലെത്തുകയും ഏഴാം ക്ലാസുകാരന്റെ ചെരിപ്പ് ധരിക്കുകയും ചെയ്തിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി പുറത്തു പോവാനായി ചെര രുപ്പ് തിരിച്ചു ചോദിച്ചതാണ് തർക്കത്തിനും മർദ്ദനത്തിലേക്കും നയിച്ചത്.ALSO READ: അറിവിന്റെ മഹോത്സവം: ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന് സംസ്ഥാനത്ത് തുടക്കമാകുന്നു; ഒന്നാം സമ്മാനം 5 ലക്ഷം രൂപ വരെമർദ്ദനത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ നെഞ്ചിനും മുഖത്തും പരുക്കേറ്റു. കുട്ടിയെ മർദ്ദിക്കുന്നത് കണ്ട ശഅമ്മ എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇവർ തിരുവമ്പാടി പോലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. The post മാറിയിട്ട ചെരുപ്പ് തിരിച്ചു ചോദിച്ചതിൽ പ്രകോപനം; കൂടരഞ്ഞിയിൽ പ്ലസ് വൺ വിദ്യാർത്ഥി ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി appeared first on Kairali News | Kairali News Live.