കാമുകിയെ ഇംപ്രസ് ചെയ്യണം: ഗ്രേറ്റര്‍ നോയിഡയില്‍ ഥാര്‍ വാടകയ്ക്കെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ 17കാരൻ അറസ്റ്റില്‍

Wait 5 sec.

കാമുകിക്ക് വേണ്ടി ഥാര്‍ കാര്‍ വാടകയ്ക്കെടുത്ത് മറ്റ് കാറുകളില്‍ ഇടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ 17 വയസ്സുകാരൻ അറസ്റ്റില്‍. ഡൽഹിയിൽ നിന്നുള്ള 17 കാരനാണ് പൊലീസിൻ്റെ പിടിയിലാകുന്നത്. വാഹനത്തില്‍ കറങ്ങുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. കാറില്‍ പെണ്‍കുട്ടിയും 17കാരനുമാണ് ഉണ്ടായിരുന്നത്. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത യുവാവിന് ലൈസൻസ് ഇല്ലാതിരുന്നിട്ടും എസ് യു വി ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഏജൻസി വാടകയ്ക്ക് നല്‍കുകയായിരുന്നു. വീട്ടുകാരെ കണ്ട് പരിഭ്രാമന്തനായി ഓടാൻ ശ്രമിക്കുനന്തിനിടെയാണ് അപകടമുണ്ടാകുന്നത്. 10,000 രൂപ എവിടെ നിന്നോ സംഘടിപ്പിച്ച 17കാരൻ പിന്നീട് കാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- ജനശതാബ്ദി, വന്ദേഭാരത് ഉൾപ്പടെയുള്ള ട്രെയിനുകളുടെ സമയം മാറുന്നു; മുഴുവൻ വിവരം അറിയാംവ്യാ‍ഴാ‍ഴ്ച വൈകുന്നേരമാണ് സംഭവം. യുവാവും പെണ്‍കുട്ടിയും കാറില്‍ ഇരിക്കുമ്പോ‍ഴാണ് കുടുംബാംഗങ്ങള്‍ അവിടേക്ക് വരുന്നത് കണ്ടത്. പിന്നാലെ റിവേ‍ഴ്സ് ഗിയര്‍ എടുക്കുകയും രണ്ട് കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയില്‍ തട്ടുകയായിരുന്നു. പിന്നാലെ മറ്റ് മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഥാർ കസ്റ്റഡിയിലെടുക്കുകയും കാറിലുണ്ടായിരുന്നവരെ തടഞ്ഞുവെക്കുകയും ചെയ്തു. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 17കാരന് വാഹനം വാടകയ്ക്ക് നല്‍കിയ ഏജൻസിക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.The post കാമുകിയെ ഇംപ്രസ് ചെയ്യണം: ഗ്രേറ്റര്‍ നോയിഡയില്‍ ഥാര്‍ വാടകയ്ക്കെടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ 17കാരൻ അറസ്റ്റില്‍ appeared first on Kairali News | Kairali News Live.